കൊച്ചി : സംവിധാന ശൈലിയിലെ വ്യത്യസ്‌ത കൊണ്ട് മലയാളത്തിലെ
മികച്ച സംവിധായകരുടെ നിരയിലെത്തിയ ദിലീഷ് പോത്തനും തനതായ അഭിനയ ശൈലി കൊണ്ട്
ആരാധകരെ സൃഷ്ടിച്ച ഷെയ്‌ന്‍ നിഗവും ഒന്നിക്കുന്നു.
പുറത്ത് വരുന്ന
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തില്‍
നായകനായെത്തുക ഷെയ്‌ന്‍ നിഗമയിരിക്കും. 'കുമ്പളങ്ങി നൈറ്റ്‌സ്' എന്നാണ്
ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ
ഒരുക്കുന്നത്.
ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തന്‍
ഒരുക്കിയ മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രങ്ങളുടെ
വിജയത്തിന് ശേഷം ദിലീഷ് പോത്തന്‍ അണിയിച്ചൊരുക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ
പ്രതീക്ഷയിലാണ് ആരാധകര്‍.
ഷാജി എന്‍ കരുണിന്റെ ഓള്, അജിത് കുമാറിന്റെ
ഈടെ, ദേവന്റെ പൈങ്കിളി എന്നിവയാണ് ഷെയ്‌ന്റെ പുറത്തിറങ്ങാനുള്ള
ചിത്രങ്ങള്‍.