ന്യൂഡല്‍ഹി: കലാലയങ്ങളില്‍ വിദ്യാര്‍ഥി
രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം.
ഹൈക്കോടതിയുടെ തീരുമാനം വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന്
വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ തീരുമാനം യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്ന് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന് പ്രതികരിച്ചു.