Image

വര്‍ഷങ്ങളായി കങ്കണ അപമാനിയ്ക്കുകയാണെന്ന് ആദിത്യ പഞ്ചോളി

Published on 16 October, 2017
വര്‍ഷങ്ങളായി കങ്കണ അപമാനിയ്ക്കുകയാണെന്ന് ആദിത്യ പഞ്ചോളി

കങ്കണ റണൗട്ടിന് എതിരെ പരാതിയുമായി പ്രശസ്ത ബോളിവുഡ് താരദമ്ബതികളായ ആദിത്യ പഞ്ചോളിയും സെറീന വഹാബും രംഗത്തെത്തി. കങ്കണ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ഇരുവരും മുംബൈയിലെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. കങ്കണക്കും സഹോദരി രംഗോലിക്കും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡില്‍ ചുവടുറപ്പിച്ചതിനു ശേഷം ആദിത്യ പഞ്ചോളിയുമായി നല്ല ബന്ധത്തില്‍ ആയിരുന്നുവെന്നും അയാള്‍ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കങ്കണ പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിരുന്നു.

ആദിത്യ പഞ്ചോളിയുടെ ഭാര്യയായ സെറീന വഹാബിനെ കുറിച്ചും കങ്കണ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.വര്‍ഷങ്ങളായി കങ്കണ തന്നെ അപമാനിക്കുകയാണെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ തങ്ങളെ വളരെ മോശമായി ചിത്രീകരിച്ചുവെന്നുമാണ് പരാതി കൊടുക്കാനുള്ള കാരണമായി ആദിത്യ പഞ്ചോളി പറഞ്ഞത്.

കങ്കണയും സഹോദരിയും എന്നെയും എന്റെ കുടുംബത്തെയും അനാവശ്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് എനിക്ക് ആശങ്കയുണ്ട്.

ഞാന്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്ന ഒരു ചിത്രമാണ് കങ്കണ സൃഷ്ടിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ എന്നാണ് ആദിത്യ പഞ്ചോളി പറയുന്നത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ കങ്കണയും സഹോദരിയും നിരുപാധികം മാപ്പ് ചോദിക്കണം എന്ന് ചൂണ്ടിക്കാട്ടി ഒരു ലീഗല്‍ നോട്ടീസ് തങ്ങള്‍ അയച്ചിരുന്നു.

എന്നാല്‍ തൃപ്തികരമായ ഒരു മറുപടി ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നതെന്നും പഞ്ചോളി പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക