Image

അമിത്‌ ഷായുടെ മകനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പാടില്ല: ദ വയറിന്‌ അലഹബാദ്‌ സിവില്‍ കോടതിയുടെ വിലക്ക്‌

Published on 17 October, 2017
അമിത്‌ ഷായുടെ മകനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പാടില്ല: ദ വയറിന്‌ അലഹബാദ്‌ സിവില്‍ കോടതിയുടെ വിലക്ക്‌


അഹമ്മദാബാദ്‌: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ മകന്‍ ജയ്‌ ഷായുടെ കമ്പനിയുടെ സ്വത്ത്‌ വിവരങ്ങള്‍ വെളിപ്പെടുത്തിയ ദ വയര്‍ ന്യൂസ്‌ പോര്‍ട്ടലിന്‌ വിലക്ക്‌. അഹമ്മദാബാദ്‌ സിവില്‍ കോടതിയാണ്‌ വയറിന്‌ വിലക്കേര്‍പ്പെടുത്തിയത്‌.

ജയ്‌ ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്നാണ്‌ ഉത്തരവില്‍ പറയുന്നത്‌. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ്‌ കോടതി ഉത്തരവിറക്കിയതെന്നും വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്നും ദ വയര്‍ റിപ്പോര്‍ട്ടു ചെയ്‌തു.

യാഥാര്‍ത്ഥ്യമല്ലാത്ത ഒരു വാര്‍ത്തയും ദ വയര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത്തരം നടപടികളിലൂയെയൊന്നും യാഥാര്‍ത്ഥ്യം വളച്ചൊടിക്കാനാവില്ലെന്നും വയര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

'ദ വയറി'നെതിരെ ജയ്‌ ഷാ നല്‍കിയ മാനനഷ്ടകേസ്‌ പരിഗണിച്ചുകൊണ്ടായിരുന്നു അഹമ്മദാബാദ്‌ മെട്രോ പൊളിറ്റന്‍ കോടതിയുടെ നടപടി.


മോദി അധികാരത്തിലെത്തിയതിന്‌ പിന്നാലെ ജയ്‌ ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍െ്രെപസ്സസ്‌ എന്ന കമ്പനിയുടെ വിറ്റുവരവ്‌ 2015-16 സാമ്പത്തിക വര്‍ഷം 16,000 മടങ്ങ്‌ വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്ത നല്‍കിയിരുന്നു. 

എന്നാല്‍ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്‌ എന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജ്ജി. വയറിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹരജി ഫയല്‍ ചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക