Image

മറാത്തി പഠിച്ചതിനു പിന്നില്‍? അക്ഷയ് കുമാര്‍ പറയുന്നു

Published on 20 October, 2017
മറാത്തി പഠിച്ചതിനു പിന്നില്‍? അക്ഷയ് കുമാര്‍ പറയുന്നു
ബോളിവുഡിലെ ഇന്നു കാണുന്ന സാമ്രാജ്യവും ഇക്കാണുന്ന പുരസ്‌കാരങ്ങളുമൊന്നും. വേദന നിറഞ്ഞ, കഠിനമായ പ്രയത്‌നമുണ്ട് ഈ നേട്ടങ്ങള്‍ക്കു പിറകില്‍. . മുംബൈയിലെ ഒരു ബസ് കണ്ടക്ടറോടുള്ള പ്രതികാരമാണ് താന്‍ മറാഠി പഠിക്കാനും ഇന്നത്തെ നിലയിലെത്തിച്ചതെന്ന് അക്ഷയ് കുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

ബാങ്കോക്കില്‍ ഒരു ചെറിയ റെസ്‌റ്റോറന്റില്‍ വെയ്റ്റര്‍ കം കുക്ക് ആയി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ചെറിയ ഒരു ലിവിങ് റൂമിലായിരുന്നു താമസം. എന്റെ ദൃഢനിശ്ചയം കൊണ്ടാണ് ഇവിടെയെത്തിയത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ എത്തി പിടിച്ചുനില്‍ക്കാന്‍ വിഷമിക്കുന്ന കാലത്ത് ക്രൂരമായി എന്നെ അപമാനിച്ച ഒരു ബസ് കണ്ടക്ടറോടുള്ള പ്രതികാരമായിരുന്നു അത്. അന്ന് ഞാന്‍ അക്ഷയ് കുമാറല്ല. ബോളിവുഡില്‍ എത്തിപ്പെടാന്‍ പരിശ്രമിക്കുന്ന സാധാരണക്കാരനായ രാജീവ് ഹരി ഓം ഭാട്ടിയയാണ്.

അന്ന് ഞാന്‍ ബസില്‍ നില്‍ക്കുകയായിരുന്നു. കണ്ടക്ടര്‍ ഭയങ്കര ശബ്ദത്തില്‍ ‘പുദ്ദെ ചല്‍ പുദ്ദെ ചല്‍’ എന്ന് എന്നോട് ആക്രോശിച്ചുകൊണ്ടിരുന്നു. ഞാനൊന്നും മിണ്ടാതെ ബസിന്റെ ഇടനാഴിയില്‍ നിന്നിടത്തു തന്നെ നിന്നു. അത് കണ്ട് അയാള്‍ക്ക് ദേഷ്യം പിടിച്ചു. ഞാനന്ന് മുംബൈയില്‍ പുതിയ ആളാണ്. മറാത്തി അറിയില്ല. അയാള്‍ മറ്റാരോടോ ആണ് പറയുന്നതെന്നാണ് ഞാന്‍ ധരിച്ചത്. അന്ന് അയാള്‍ എന്നെ വല്ലാതെ അധിക്ഷേപിച്ചു.

‘പുദ്ദെ ചലാ രെ’ എന്നാല്‍ ‘മുന്നോട്ട് നീങ്ങ്’എന്നാണ് അര്‍ഥമെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ആ ബസില്‍ എല്ലാവരും എന്നെ നോക്കി ചരിക്കുകയായിരുന്നു. അവിടുത്തെ പ്രാദേശിക ഭാഷ അറിയാത്തതാണ് പ്രശ്‌നം എന്നെനിക്ക് മനസ്സിലായി. എന്നിട്ടും ഞാനാ പാവം കണ്ടക്ടറോട് തിരികെ വഴക്കുണ്ടാക്കി. ഇങ്ങനെ അലറുന്നതിന് പകരം എന്നോട് ‘ആഗെ ബദ്ധോ’ എന്നു പറഞ്ഞാല്‍ എന്തായിരുന്നു എന്ന് ചോദിച്ച്. എന്തായാലും ഇനിയൊരിക്കലും മറാത്തി അറിയാത്തതിന്റെ പേരില്‍ ഒരു പ്രശ്‌നമുണ്ടാകരുത് എന്നു വിചാരിച്ചു പഠിക്കാന്‍ തുടങ്ങി. എന്തായാലും നല്ല ഒഴുക്കോടെ മറാത്തി പറയാന്‍ സാധിക്കുന്ന ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായി. ജയപ്രദയ്‌ക്കൊപ്പം ആധാര്‍ എന്നൊരു മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. മഹേഷ് തിലേകര്‍ എന്ന എന്റെ സുഹൃത്തുകൂടിയായ സംവിധായകന്റെ ചിത്രമായിരുന്നു അത്. ആ ഭാഷയോടുള്ള താത്പര്യം കൊണ്ടുതന്നെയാണ് 72 മൈല്‍സ് ഇ കെ പ്രവാസ് എന്ന ചിത്രം നിര്‍മിക്കാന്‍ കാരണം. ലോകത്താകമാനം ചലച്ചിത്ര മേളകളില്‍ പ്രശംസ നേടിയ ചിത്രമായിരുന്നു അത്അക്ഷയ് കുമാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക