Image

സ്‌പൂഫ്‌ കോമഡി ഹ്രസ്വചിത്രം 'ചെകുത്താനെ സ്‌നേഹിച്ച മാലാഖ' യൂട്യൂബില്‍ ഹിറ്റ്‌

Published on 21 October, 2017
സ്‌പൂഫ്‌ കോമഡി ഹ്രസ്വചിത്രം 'ചെകുത്താനെ സ്‌നേഹിച്ച മാലാഖ' യൂട്യൂബില്‍ ഹിറ്റ്‌
കൊച്ചി: കഴിഞ്ഞയാഴ്‌ച്ച റിലീസ്‌ ചെയ്‌ത 'ചെകുത്താനെ സ്‌നേഹിച്ച മാലാഖ' എന്ന സ്‌പൂഫ്‌ കോമഡി ഹ്രസ്വചിത്രം യൂട്യൂബില്‍ മികച്ച പ്രതികരണങ്ങള്‍ നേടി കൊണ്ടിരിക്കുകയാണ്‌.

 വൈശാഖ്‌ പാവനനും അമല്‍ സണ്ണിയും ചേര്‍ന്ന കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഒരാഴ്‌ചക്കുള്ളില്‍ നേടിയത്‌ അറുപതിനായിരത്തിലധികം വ്യൂസാണ്‌. യൂട്യൂബിന്റെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ടോപ്‌ 10 സ്ഥാനത്തും ചിത്രം ഇടം പിടിച്ചിരുന്നു. പല ജനപ്രിയ ചിത്രങ്ങളുടെ ദൃശ്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സ്‌പൂഫ്‌ രംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും.

അനന്ദു ചന്ദ്രനും സാന്ദ്ര സെലിന്‍ ജോസഫുമാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. അര്‍ജുന്‍ കെ നായര്‍, ക്രിസ്‌റ്റി ജോബി, ടിജോ തോമസ്‌, ലിഷോയ്‌ ലോറെന്‍സ്‌, ജോബി ജെ മാത്യു, എമിലി ജോബി, ഇന്‍സമാം കബീര്‍, റിന്‍സന്‍ റെജി, സേത്‌ എം ജേക്കബ്‌, രാഹുല്‍ ജോസഫ്‌, സ്റ്റീവ്‌ എസ്‌ ആന്‍ഡ്രൂസ്‌, സത്യന്‍ രാജന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. 

ലിന്‍സണ്‍ സാമുവല്‍ ജോസ്‌ ഛായാഗ്രഹണവും ടിജു സിറിയക്‌ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അമല്‍ സണ്ണി ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ടൈറ്റില്‍ സോംങ്ങും ചിത്രത്തിലുണ്ട്‌. 

ക്രിസ്‌റ്റി ജോബിയുടെതാണ്‌ പശ്ചാത്തലസംഗീതം. ക്രീയേറ്റീവ്‌ മാഡ്‌നെസ്സിന്റെ ബാനറില്‍ ആകാശ്‌ ജെ ജോസഫാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'ചെകുത്താനെ സ്‌നേഹിച്ച മാലാഖ' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=yzeSeWQs_tA


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

സ്‌പൂഫ്‌ കോമഡി ഹ്രസ്വചിത്രം 'ചെകുത്താനെ സ്‌നേഹിച്ച മാലാഖ' യൂട്യൂബില്‍ ഹിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക