Image

മാവോയിസ്റ്റ്‌ നേതാവ്‌ സുചിത്ര മഹാതോ കീഴടങ്ങി

Published on 09 March, 2012
മാവോയിസ്റ്റ്‌ നേതാവ്‌ സുചിത്ര മഹാതോ കീഴടങ്ങി
ന്യൂഡല്‍ഹി: മാവോയിസ്റ്റ്‌ നേതാവ്‌ സുചിത്ര മഹാതോ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‌ മുന്നില്‍ കീഴടങ്ങി. കൊല്ലപ്പെട്ട മാവോയിസ്റ്റ്‌ നേതാവ്‌ ശാശാധര്‍ മഹാതോയുടെ ഭാര്യയാണ്‌ സുചിത്ര. മാവോയിസ്റ്റ്‌ നേതാവിന്‍െറ കീഴടങ്ങലിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വാഗതം ചെയ്‌തു.

മുതിര്‍ന്ന മാവോയിസ്റ്റ്‌ നേതാവ്‌ കിഷന്‍ജിയുടെ സഹായിയായിരുന്നു സുചിത്ര. കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ ഏറ്റുമുട്ടലില്‍ കിഷന്‍ജി കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ഏറ്റുമുട്ടലില്‍ സുചിത്രക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. തുടര്‍ന്ന്‌ കീഴടങ്ങാന്‍ തയ്യാറാണെന്ന്‌ സുചിത്ര സര്‍ക്കാരിനെ ദൂതന്‍മാര്‍ മുഖേന അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക