Image

കോഴിക്കോട് പട്ടാപ്പകല്‍ പീഡനശ്രമം

Published on 21 October, 2017
കോഴിക്കോട് പട്ടാപ്പകല്‍ പീഡനശ്രമം
കോഴിക്കോട്: കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. വൈഎംസിഎ റോഡിലൂടെ പോകുകയായിരുന്ന യുവതിയെയാണ് യുവാവ് കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സിസിടിവിയില്‍ പതിയുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈഎംസിഎ റോഡില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വിജനമായ വഴിയിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാള്‍ പിറകിലേക്ക് ഓടി മറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക