Image

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്‌നേഹിയാണ്‌ ടിപ്പുസുല്‍ത്താനെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Published on 22 October, 2017
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്‌നേഹിയാണ്‌ ടിപ്പുസുല്‍ത്താനെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ നിന്ന്‌ ഒഴിവാക്കി തരണമെന്ന്‌ പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ്‌കുമാര്‍ ഹെഗ്‌ഡെയ്‌ക്ക്‌ എതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ. സര്‍ക്കാരിന്റെ ഭാഗമെന്ന നിലയ്‌ക്ക്‌ പരിപാടിയില്‍ നിന്ന്‌ ഒഴിവാക്കാന്‍ പറയരുതായിരുന്നുവെന്ന്‌ സിദ്ധരാമയ്യ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ നാല്‌ തവണ യുദ്ധമുണ്ടായപ്പോഴും പടപൊരുതിയ ആളാണ്‌ ടിപ്പുവെന്നും പരിപാടിയെ രാഷ്ട്രീയവത്‌കരിക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര പോരാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്‌ പിന്നില്‍ ബി.ജെ.പി പറയുന്ന പോലെ ന്യൂനപ!ക്ഷ പ്രീണനം ഇല്ലെന്നും കോണ്‍ഗ്രസും വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക