Image

വിജയ്‌ ചിത്രം മെര്‍സല്‍ റീ സെന്‍സര്‍ ചെയ്യില്ലെന്ന്‌ നിര്‍മ്മാതാക്കള്‍

Published on 22 October, 2017
  വിജയ്‌ ചിത്രം മെര്‍സല്‍ റീ സെന്‍സര്‍ ചെയ്യില്ലെന്ന്‌ നിര്‍മ്മാതാക്കള്‍

ചെന്നൈ: വിജയ്‌ ചിത്രം മെര്‍സല്‍ റീ എഡിറ്റ്‌ ചെയ്യുകയോ സംഭാഷണങ്ങള്‍ നിശബ്ദമാക്കുകയോ ചെയ്യില്ലെന്ന്‌ മെര്‍സലിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹേമ രുക്‌മിണി. ട്വിറ്ററിലൂടെയായിരുന്നു ഹേമയുടെ പ്രതികരണം.
`ഒറ്റ സീന്‍ പോലും ചിത്രത്തില്‍ നിന്ന്‌ കട്ട്‌ ചെയ്യുകയോ സംഭാഷണം നിശബ്ദമാക്കുകയോ ചെയ്യില്ല'ഹേമ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ കൂടെ നിന്നവര്‍ക്കും
 ബി.ജെ.പിക്കാര്‍ക്കും നന്ദി പറഞ്ഞു കൊണ്ടുള്ള മറ്റൊരു ട്വീറ്റും അവര്‍ ചെയ്‌തിട്ടുണ്ട്‌

`എല്ലാവര്‍ക്കും നന്ദി സര്‍ക്കാരിന്‌ നന്ദി ബി.ജെ.പി സുഹൃത്തുക്കള്‍ക്കും നന്ദി എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഞങ്ങള്‍ മാറ്റിക്കോളാം എന്തായാലും നന്ദി' ഹേമ പറഞ്ഞു.

നേരത്തെ ചിത്രത്തിന്‌ പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.മെര്‍സല്‍ സെര്‍ട്ടിഫൈ ചെയ്‌തതാണെന്നും അതുകൊണ്ട്‌ തന്നെ ഇനി വീണ്ടും സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും ഉലകനായകന്‍ കമലഹാസന്‍ പറഞ്ഞിരുന്നു. സിനിമയ്‌ക്ക്‌ എതിരായുള്ള ഇത്തരം വിമര്‍ശനങ്ങള്‍ക്ക്‌ യുക്തിപരമായ പ്രതികരണമാണ്‌ ആവശ്യം. 

വിമര്‍ശനത്തിന്‌ മുന്നില്‍ മൗനം അരുത്‌.അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുകയുള്ളൂവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.


അറ്റ്‌ലീ സംവിധാനം ചെയ്‌ത മെര്‍സലില്‍ ജി.എസ്‌.ടിയേയും ഗോരഖ്‌പൂര്‍ സംഭവവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്‌. 7% ജി.എസ്‌.ടി ഉള്ള സിങ്കപ്പൂരില്‍ ജനങ്ങള്‍ക്ക്‌ ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്‌.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ്‌ നടക്കുന്നതെന്ന്‌ ചിത്രം ചോദിക്കുന്നുണ്ട്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക