Image

ഫാ. തോമസ്‌ തൂങ്കുഴിയുടെ സംസ്‌കാരം മാര്‍ച്ച്‌ 12ന്‌ സൂറിച്ചില്‍

ജേക്കബ്‌ മാളിയേക്കല്‍ Published on 09 March, 2012
ഫാ. തോമസ്‌ തൂങ്കുഴിയുടെ സംസ്‌കാരം മാര്‍ച്ച്‌ 12ന്‌ സൂറിച്ചില്‍
സൂറിച്ച്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസം നിര്യാതനായ ഫാ. തോമസ്‌ തൂങ്കുഴിയുടെ സംസ്‌കാരം മാര്‍ച്ച്‌ 12ന്‌ (തിങ്കള്‍) രാവിലെ 9.45 ന്‌ റൂഷ്‌ളിക്കോണ്‍ സെമിത്തേരി ചാപ്പലില്‍ നടക്കും (Friedhof R kon Langhaldenstrasse62, 8803 R?kon/ZH).

ശുശ്രുഷകള്‍ക്ക്‌ സഹോദരന്‍ ഫാ. ജോര്‍ജ്‌ നേതൃത്വം നല്‍കും. 10 .30 ന്‌ റൂഷ്‌ളിക്കോണ്‍ നിക്കോളസുസ്‌ പള്ളിയില്‍ കൃതജ്ഞതാബലി ഉണ്‌ടായിരിക്കും. (Nikolasus Church, Schloss tSrasse 28, 8803 R?kon/ZH). കൂര്‍ രൂപത മുന്‍ ബിഷപ്പ്‌ അമദെ ഗ്രാബ്‌ പ്രധാന കാര്‍മികനായിരിക്കും. (Bishop Amedee Grab, Former Bishop of the Diocese of Churh ). tറാമില്‍ നിന്നുമുള്ള എംഎസ്‌എഫ്‌എസ്‌ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അഗ്‌നെലോ ഫെര്‍ണാണ്‌ടസ്‌ സഹകാര്‍മ്മികനായിരിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡിലെ നിരവധി മലയാളി വൈദികരും സന്യാസിനിമാരും സംബന്ധിക്കും.

പരേതന്റെ മൃതദ്ദേഹം ഐന്‍സീദല്‍ പള്ളിയുടെ സെമിത്തേരി അങ്കണത്തില്‍ തിങ്കളാഴ്‌ച വരെ ദര്‍ശിക്കാവുന്നതാണ്‌. രാവിലെ 8.30 മുതല്‍ റൂഷ്‌ളിക്കോണ്‍ സിമിത്തേരി ചാപ്പലില്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരമുണ്‌ടായിരിക്കും.

ഫാ. തോമസ്‌ തൂങ്കുഴി 30 വര്‍ഷമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്‌ട്‌. 18 വര്‍ഷം സൂറിച്ച്‌ റൂഷ്‌ളിക്കോണ്‍ ഇടവക വികാരി ആയിരുന്നു. മാര്‍ച്ച്‌ 11ന്‌ (ഞായര്‍) അഞ്ചിന്‌ പരേതനുവേണ്‌ടി സൂറിച്ച്‌ തെരേസ പള്ളിയില്‍ (Borrweg ) നടക്കുന്ന മലയാളം കുര്‍ബാനക്ക്‌ സഹോദരന്‍ ഫാ. ജോര്‍ജ്‌ തൂങ്കുഴി മുഖ്യ കാര്‍മികത്വം വഹിക്കും.

കര്‍മ്മങ്ങളില്‍ സാധിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന്‌ സീറോ മലബാര്‍ കാത്തോലിക്‌ സമൂഹത്തിനുവേണ്‌ടി ഫാ. തോമസ്‌ പ്ലാപ്പിള്ളില്‍ (തോമസച്ചന്‍) അറിയിച്ചു. ഫാ. തോമസ്‌ തൂങ്കുഴിയുടെ നിര്യാണത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വിവിധ മലയാളി സംഘടനകള്‍ അനുശോചിച്ചു.

ഫാ. തോമസ്‌ തൂങ്കുഴിയുടെ സംസ്‌കാരം മാര്‍ച്ച്‌ 12ന്‌ സൂറിച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക