Image

യോര്‍ക്ക്‌ മലയാളി അസോസിയേഷന്‌ പുതിയ നേതൃത്വം

Published on 09 March, 2012
യോര്‍ക്ക്‌ മലയാളി അസോസിയേഷന്‌ പുതിയ നേതൃത്വം
യോര്‍ക്ക്‌: ഇംഗ്ലണ്‌ടിന്റെ ചരിത്ര നഗരം എന്ന ഖ്യാതി നേടിയ യോര്‍ക്ക്‌ മലയാളി അസോസിയേഷന്‌ പുതിയ നേതൃത്വമായി. പുതിയ ഭാരവാഹികളായി സുനില്‍ ജോസഫ്‌ (പ്രസിഡന്റ്‌), ജിന്നറ്റ്‌ അവറാച്ചന്‍ (വൈസ്‌ പ്രസിഡന്റ്‌), ബേബി ജോസഫ്‌ (സെക്രട്ടറി), സജി പി. കുര്യന്‍ (ട്രഷറര്‍) എന്നിവരെയും കമ്മറ്റി മെംബര്‍മാരായി ബോബിമോന്‍ ഫിലിപ്പ്‌, ബിനു റെജി എന്നിവരെയും തെരഞ്ഞെടുത്തു.

ക്ലിഫ്‌റ്റണ്‍ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ പാരീഷ്‌ ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്‌ അസോസിയേഷന്റെ 2012-13 വര്‍ഷത്തേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ നടന്നത്‌.

ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ച്‌ ഏപ്രില്‍ 10ന്‌ (ചൊവ്വ) യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ സുനില്‍ ജോസഫും സെക്രട്ടറി ബേബി പോളും അറിയിച്ചു.

ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികക്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന്‌ കലാപരിപാടികള്‍ ഉണ്‌ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സുനില്‍ 07429217274, ബേബി : 07828300845.
യോര്‍ക്ക്‌ മലയാളി അസോസിയേഷന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക