Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ചാരിറ്റി ബാങ്ക്വറ്റ് നടത്തി

തോമസ് പോള്‍ Published on 22 October, 2017
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ചാരിറ്റി ബാങ്ക്വറ്റ് നടത്തി
ഫിലാഡല്‍ഫിയ: അമേരിക്കയിലെ ചാരിറ്റി സംഘടനകളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ബാങ്ക്വറ്റും, കള്‍ച്ചറല്‍ പ്രോഗ്രാമും അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു ഒക്‌ടോബര്‍ ഏഴാം തീയതി നടത്തി.

ഫാ. എം.കെ. കുര്യാക്കോസിന്റെ പ്രാര്‍ത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിച്ചു. അമേരിക്കന്‍ ദേശീയ ഗാനം കൃപാ വര്‍ഗീസും, ഇന്ത്യന്‍ ദേശീയ ഗാനം അച്ചു പോളും ആലപിച്ചു. പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിക്കുകയും, ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. ഫാ. എം.കെ. കുര്യാക്കോസ്, ഫാ. കെ.കെ. ജോണ്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, ജോര്‍ജ് ജോസഫ്, തോമസ് പോള്‍, കുര്യന്‍ വര്‍ഗീസ് എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.

തിരുവല്ല വൈ.എം.സി.എ നടത്തുന്ന മെന്റലി ചലഞ്ച്ഡ് കുട്ടികള്‍ക്കായി ഒരു ഹാളും, മുറിയും, 5,000 ഡോളര്‍ നല്‍കിയതും, ഒരു വിദ്യാര്‍ത്ഥിനിയെ നഴ്‌സിംഗിന് നാലുവര്‍ഷം പഠിക്കുന്നതിനുള്ള മുഴുവന്‍ സാമ്പത്തിക ചെലവും വഹിച്ച കാര്യവും ജോര്‍ജ് ജോസഫ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, കോട്ടയം അസോസിയേഷന്‍ ഭാരവാഹി സാബു ജേക്കബ്, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ് സുരേഷ് നായര്‍, സിറ്റി കൗണ്‍സില്‍മാന്‍ ആല്‍ ടോബന്‍ ബര്‍ഗറിനെ പ്രതിനിധീകരിച്ച് വിന്‍സെന്റ് ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. സൗത്ത് ജേഴ്‌സി അസോസിയേഷന്‍ പ്രസിഡന്റ് രാജു എം. വര്‍ഗീസ്, ഓര്‍മ പ്രസിഡന്റ് ജോസ് ആറ്റുപുറം, പിയാനോ, സെമിയോ എന്നീ സംഘടനകളും, അരുണ്‍ കോവാട്ട് (ഏഷ്യാനെറ്റ്), ജീമോന്‍ ജോര്‍ജ്, രാജേഷ് സാമുവേല്‍ (ഫ്‌ളവേഴ്‌സ് ടിവി) എന്നിവരും സന്നിഹിതരായിരുന്നു.

പോള്‍ മത്തായി, ജോസഫ് മാത്യു (ആള്‍ സ്റ്റേറ്റ്) എന്നിവരെ കമ്യൂണിറ്റി സര്‍വീസിനു പൊന്നാട അണിയിച്ച് ആദരിച്ചു. തിരുവല്ലയില്‍ വയോജനങ്ങള്‍ക്കുള്ള അഭയ ഭവന് രണ്ടാം തവണയും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല നല്‍കുന്ന സഹായധനം കുര്യാക്കോസ് അച്ചന്‍, കെ.ഒ. വര്‍ഗീസിനെ ഏല്‍പിച്ചു. ചാരിറ്റി റാഫിളിന്റെ ആദ്യ ടിക്കറ്റ് ജോസഫ് കെ. മാത്യുവിന് നല്‍കി കിക്ക്ഓഫ് നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്‍ നന്ദി രേഖപ്പെടുത്തി.

അനൂപ് ജോസഫിന്റേയും സാബു പാമ്പാടിയുടേയും മനോഹരമായ ഗാനങ്ങളോടുകൂടി ആഘോഷങ്ങള്‍ ആരംഭിച്ചു. അജി പണിക്കരുടെ നൂപുര ഡാന്‍സ് അക്കാഡമിയും, നിമ്മി ദാസിന്റെ ഭരതം ഡാന്‍സ് അക്കാഡമിയും നൃത്തങ്ങള്‍ അവതരിപ്പിച്ചു.

സെക്രട്ടറി തോമസ് പോള്‍ മീറ്റിംഗിനും, ആഘോഷങ്ങള്‍ക്കും കൃപാ വര്‍ഗീസിന്റെ സഹായത്തോടെ നേതൃത്വം നല്‍കുകയും, എം.സിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. തോമസ് കുട്ടി ഈപ്പന്‍ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ വിഭവസമൃദ്ധമായ അത്താഴവിരുന്ന് നല്‍കി. അതിനുശേഷം ആഘോഷങ്ങള്‍ക്ക് തിരശീല വീണു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക