Image

മാഗ് ഓണം ആഘോഷിച്ചു. ഡോ.മാത്യു വൈരമണ്‍

Published on 23 October, 2017
മാഗ് ഓണം ആഘോഷിച്ചു. ഡോ.മാത്യു വൈരമണ്‍
ഹൂസ്റ്റണ്‍: ഹാര്‍വി പ്രളയദുരന്തത്താല്‍ മാറ്റിവച്ച മലയാളി അസോസിയേഷന്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിന്റെ(മാഗ്)ഓണാഘോഷം സെപ്റ്റംബര്‍ 30 ന് മിസൗറി സിറ്റിയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. പ്രസിഡന്റ് തോമസ് ചെറുകരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു, തോമസ് ചെറുകര, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ മാത്യു മത്തായി, ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ലക്ഷ്മി പീറ്റര്‍ മോഡറേറ്റര്‍ ആയിരുന്നു. ബോര്‍ഡ് അംഗങ്ങളായ പൊന്നുപിള്ളയുടെയും സെലിന്‍ ബാബുവിന്റെയും നേതൃത്വത്തില്‍ അത്തപൂവ് ഇട്ടു. റോണി ജേക്കബ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റു ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.മാത്യു വൈരമണ്‍ കൃതജ്ഞത പറഞ്ഞു. പൂക്കളം, വാദ്യമേളം, മാവേലി എഴുന്നള്ളത്ത്, വിവിധ കലാപരിപാടികളും, കേരള വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ധാരാളം ആളുകള്‍ ഓണാഘോഷത്തില്‍ സംബന്ധിച്ചു.

മാഗ് ഓണം ആഘോഷിച്ചു. ഡോ.മാത്യു വൈരമണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക