Image

കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ? ഭാഗ്യലക്ഷ്മി

Published on 23 October, 2017
കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ? ഭാഗ്യലക്ഷ്മി
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ? ആദ്യമൊരു തമാശയായ വിനോദമായിരുന്നു,
എല്ലാവരുമൊന്ന് ചിരിച്ചു.
ഇപ്പോഴത് അതിരുവിട്ട പരിഹാസമായി.
അവഹേളനമായിത്തുടങ്ങി
മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയില്‍ അവര്‍ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികള്‍ പോലും അവരെ അവഹേളിക്കുന്നു.
മാതാ പിതാക്കള്‍ ചെയ്യിക്കുന്നു..എനിക്കവരെ യാതൊരു പരിചയവുമില്ല..എങ്കിലും അതിരു വിട്ട ഈ പരിഹാസത്തില്‍ അവര്‍ വേദനിക്കുന്നത് ഞാന്‍ മനസിലാക്കുന്നു.
പൊതു പരിപാടികളില്‍ പോലും പങ്കെടുക്കാത്ത
ഒരു സ്ത്രീക്ക് ഇതങ്ങനെ സ്‌പോട്ടീവായി എടുക്കാന്‍ സാധിക്കണമെന്നില്ല..
അമിതമായാല്‍ അമൃതും വിഷമാണ്..
നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണ് എന്ന് കൂടി ഓര്‍ക്കണം...ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്‌സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക