മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 27ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായാണ് വില്ലന്‍ എത്തുന്നത്. 140 തിയേറ്ററുകളിലാണ് വില്ലന്റെ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
മാത്യൂ മാഞ്ഞൂരാന് എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മൂന്നുഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്.
50 ലക്ഷമാണ് ജംഗ്ലി ഇതിനായി മുടക്കിയത്. ഇതിന്റെ സാറ്റലൈറ്റ് അവകാശം സൂര്യാടിവിയാണ് ഏറ്റെടുത്തത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. രാജ്യത്തുടനീളമായി 1200 തിയേറ്ററുകളിലാണ് വില്ലന്‍ എത്തുന്നത്.