Image

ട്രെയിനില്‍ യുവതിക്കു നേരെ അശ്ലീല ചേഷ്ട കാട്ടിയയാള്‍ അറസ്റ്റില്‍

Published on 23 October, 2017
ട്രെയിനില്‍ യുവതിക്കു നേരെ അശ്ലീല ചേഷ്ട കാട്ടിയയാള്‍ അറസ്റ്റില്‍

മുംബൈ: ലോക്കല്‍ ട്രെയിനില്‍ യുവതിക്കു മുന്നില്‍ അശ്ലീല ചേഷ്ട കാട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ കൃപാ ബോധിബാ പട്ടേലിനെയാണ് റെയില്‍വേ പോലീസ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച 23 വയസുകാരിയായ യുവതിയും കുടുംബവും ട്രെയിനില്‍ സഞ്ചരിക്കവെയാണ് സംഭവമുണ്ടായത്. പ്രതി യുവതിക്കു മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ യുവതി എടുക്കുകയും പിന്നീട് റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക