Image

എം. വി. അബ്ദുല്‍ റഹിമാന്‍ (69) ദുബായില്‍ നിര്യാതനായി

Published on 26 October, 2017
എം. വി. അബ്ദുല്‍ റഹിമാന്‍ (69) ദുബായില്‍ നിര്യാതനായി
ദുബായ്: ചാവക്കാട് ബ്ലാങ്ങാട് സ്വദേശി മുസ്ലിയാം വീട്ടില്‍ എം. വി. അബ്ദുല്‍ റഹിമാന്‍ (69) ദുബായില്‍ നിര്യാതനായി. പനി ബാധിച്ച തിനാല്‍ രണ്ടു ദിവസം മുന്‍പേ ദേര യിലെ ദുബായ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഇന്ന് (വ്യാഴം) രാവിലെ അഞ്ചു മണി യോടെ മരണം സംഭവിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയിലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ മൃതദേഹം നാട്ടില്‍ എത്തിച്ച് വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനു മുന്‍പേ ബ്ലാങ്ങാട് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടക്കും.

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹമ്മദ് മുസ്ലിയാരുടെ ഏഴു മക്കളില്‍ മൂത്ത മകനാണ് അബ്ദുല്‍ റഹിമാന്‍. ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. വി. അബ്ദുല്‍ ജലീല്‍, എം. വി. അബ്ദുല്‍ മജീദ് (അബുദാബി) അബ്ദുല്‍ അസീസ് (ദുബായ്) എന്നിവര്‍ സഹോദരങ്ങളാണ്.

വെളിയങ്കോട് കുറോട്ടില്‍ ഉമ്മര്‍ എന്നവരുടെ മകള്‍ റംലയാണു ഭാര്യ. ബിനില്‍ റഹ്മാന്‍, അജ്മല്‍, ഷിന്‍സി, ജിന്‍സി എന്നിവരാണു മക്കള്‍. ദേരയിലെ ഗള്‍ഫ് ജനറല്‍ ട്രേഡിംഗ് എന്ന സ്ഥാപന ത്തില്‍ ജനറല്‍ മനേജര്‍ ആയിരുന്നു. കഴിഞ്ഞ 45 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക