Image

മലയാളത്തിന്റെ മനസ്സുതൊട്ട് പുനത്തില്‍ യാത്രയായി, സ്മാരകശിലകള്‍ ബാക്കിയായി (ജയ് പിള്ള)

Published on 27 October, 2017
മലയാളത്തിന്റെ മനസ്സുതൊട്ട് പുനത്തില്‍ യാത്രയായി, സ്മാരകശിലകള്‍ ബാക്കിയായി (ജയ് പിള്ള)
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍,സാധാരണക്കാരന്റെ സ്‌നേഹിതന്‍,പാവപ്പെട്ടവന്റെ ഡോക്ടര്‍ ഇതായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള.എസ കെ പൊറ്റക്കാടും,ബഷീറും,വി കെ എന്നും,ഒ.വി.ഐ യും പോലെ ജീവിതത്തിനൊത്തു ഒഴുകി,ഒഴുക്കിനൊത്തു ജീവിച്ചു ജീവിത കഥകള്‍ എഴുതി പുനത്തില്‍ കടന്നു പോയി.

അദ്ദേഹത്തിന്റെ ജീവിതത്തിനോ കഥക്കോ വ്യത്യസ്ത ഭാവമോ,മുന്‍കൂട്ടി തീരുമാനങ്ങളോ ഉണ്ടായിരുന്നില്ല.അദ്ദേഹം കഥകളിലെ വരികള്‍ക്കും,കഥക്കും

ഒപ്പം തന്റെ ജീവിതം തന്നെ പായിച്ചു.പ്രകൃതി,പ്രണയും,രതി,സ്‌നേഹം,ദുഃഖം,പക അങ്ങിനെ നീളുന്ന വികാരങ്ങളുടെ ഒരു നിറഞ്ഞ എഴുത്തായിരുന്നു കുഞ്ഞാക്കയുടെ കഥകള്‍.ശക്തമായ വരികളില്‍ സര്‍വ്വ വികാരവും തുളുമ്പി നിന്നു.സാഹിത്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും അദ്ദേഹം കടന്നു വന്നു.

സദാചാര സീമകള്‍ കല്‍പ്പിക്കാതെ,പാലിക്കാതെ സൃഷ്ടിക്കാതെ സ്ഥൂലമായ ഭാഷയില്‍ സ്ത്രീയെയും,പ്രണയത്തെയും,രതിയെയും പുനത്തില്‍ ഊര്‍ജ്വസ്വലമാക്കി .വിവാദങ്ങള്‍ സൃഷ്ടിച്ച കന്യാവനങ്ങളിലെ അബ്ദുല്ല സൈക്കിള്‍ ചവിട്ടി മലയിറങ്ങുന്നതു പോലെ അദ്ദേഹം കഥകളിലൂടെ തന്റെ യാത്ര തുടങ്ങുകയാണ്.

ഒരു സമ്പൂര്‍ണ്ണ കഥ എന്ന് വേണം എങ്കില്‍ പുബത്തിലിന്റെ കഥകളെ നമുക്ക് വിശേഷിപ്പിക്കാം.പുനത്തിലിന്റെ തൂലിക ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളിലൂടെ ഊര്‍ന്നിറങ്ങി പ്രകൃതിയില്‍ ലയിക്കുന്നു.വായനക്കാരനെ തുടക്കം മുതല്‍ ഒടുക്കം വരെ മടുപ്പിക്കാതെ,ആകാംഷയോടെ കഥയുടെ കൂടെ പുനത്തില്‍ കൈപിടിച്ച് നടത്തും,ഇനിയും ഒന്ന് കൂടി വായിക്കുവാന്‍ കൊതിക്കുന്ന

സ്മാരക ശിലകള്‍,മരുന്ന്,പരലോകം,കന്യാവനങ്ങള്‍,അഗ്‌നിക്കിനാവുകള്‍ എന്നിവ കൂടാതെ മൂന്നോളം നോവലുകളും,പന്ത്രണ്ടോളം ചെറുകഥകളും,ഓര്‍മ്മകുറിപ്പുകള്‍,ലേഖനങ്ങള്‍,പാചകം,യാത്രയവിവരണം രചിക്കുകയുണ്ടായി.മലയാള സാഹിത്യത്തില്‍ തലയെടുപ്പുള്ള ആള്‍ എന്ന ഭാവത്തോടെ അദ്ദേഹം സാഹിത്യസ്‌നേഹികളുടെ തോളത്തു കൈയ്യിട്ടു മനസ്സ് കുളിര്‍പ്പിച്ചു നടന്നു പോയി.മലയാളത്തിന്റെ തലമുതിര്‍ന്ന എഴുത്തുകാരുടെ പട്ടികയില്‍ പെടുന്ന എഴുത്തുകാരന്‍ ആയിരുന്നു പുനത്തില്‍

അഞ്ചു തവണ സാഹിത്യ അക്കാദമി അവാര്‍ഡും,മുട്ടത്തു വര്‍ക്കി അവാര്‍ഡ്,വിശ്വദീപം അവാര്‍ഡ് എന്നീ പ്രമുഖ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

വളരെ ഏറെ ലളിതവും,നിഷ്കളങ്കവും മായ ജീവിതത്തിലൂടെ തന്റെ ഹൃദയത്തിലെ എഴുത്തുകാരനോട് നീതി പുലര്‍ത്തി മലയാള സാഹിത്യത്തെ തഴുകി പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന ഭാഷാ സ്‌നേഹി ഇനി അക്ഷരങ്ങളിലൂടെ പുനര്‍ജീവിക്കും.ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്..ജയ് പിള്ള
Join WhatsApp News
വിദ്യാധരൻ 2017-10-29 23:46:58
"ആയിരം അക്ഷര പൂട്ട് തുറന്നെന്റെ 
അന്തരാത്മാവിൽ ചെന്നെത്തീലെ 
അന്തരാത്മാവിനുള്ളിൽ ഇന്നുമുണ്ട് 
അന്നെനിക്കുണ്ടായ രോമഹർഷം"   

അനേക വർഷങ്ങൾക്കു മുൻപ്  ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ള   എഴുതിയെന്നു വിശ്വസിക്കുന്ന   ഈ കവിത ശകലം ( മലയാള നാട് സമസ്യപൂരണം)  അദ്ദേഹത്തെ സ്മരിക്കുന്ന ഈ സമയം ഓർമ്മകളിൽ ഓടി എത്തുന്നു 
 
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക