Image

പുനത്തില്‍: ആര്‍ക്കും പിടികൊടുക്കാത്ത സുവിശേഷം (ഓര്‍മ്മ: ജോണ്‍ ഇളമത)

Published on 27 October, 2017
പുനത്തില്‍: ആര്‍ക്കും പിടികൊടുക്കാത്ത സുവിശേഷം (ഓര്‍മ്മ: ജോണ്‍ ഇളമത)
പുനത്തിലിനെ എനിക്ക് പരിചയപ്പെടുത്തുന്നത് സക്കറിയാസാര്‍ എന്നു ഞാന്‍ വിളിക്കുന്ന എഴുത്തുകാരന്‍ സക്കറിയായാണ്.പിന്നീട് ഞങ്ങള്‍ പലയിടത്തും കൂടിയിട്ടുണ്ട്.എഴുപതു കടന്ന അവസരത്തിലും ഒറ്റക്കാതില്‍ കമ്മലുമിട്ട് ചുറുചറുക്കോടെ നടക്കുന്ന കുഞ്ഞാക്ക. ഒരു യുവാവിന്‍െറ പ്രസരിപ്പ് നടപ്പിലും,എടുപ്പിലും,ചിന്തയിലും,വര്‍ത്തമാനത്തിലും പ്രസരിക്കുന്ന ഒരു എഴുത്തുകാരന്‍ ഡോകടര്‍. എഴുത്തില്‍ മറയില്ലാത്ത അതിരുകളില്ലാത്ത ജാലകം തുറന്നുവെക്കും. കുഞ്ഞബ്ദുള്ള എന്താണന്ന് ആര്‍ക്കും പിടികൊടുക്കാത്ത സുവിശേഷങ്ങളാണ് നാവില്‍ നിന്ന്് പുറപ്പെടുന്നത്. ഹിന്ദുവോ, മുസല്‍മാനോ,കൃസ്ത്യാനിയോ! മാധവിക്കുട്ടി മതം മാറിയെങ്കില്‍ കുഞ്ഞബ്ദുള്ള മതം മാറിയില്ലെന്നു മാത്രം.

പെണ്‍കഥകളില്‍ കാമവും ദാഹവും രതിയും നര്‍മ്മത്തില്‍ വിതറി കുഞ്ഞബ്ദുള്ളകഥ പറഞ്ഞുപോകുമ്പോള്‍,കാക്കനാടനെപ്പോലെ ആധുനിക കഥാരചനയുടെ ശില്പ്പികളില്‍ ശ്രേഷ്ന്‍ തന്നെ കുഞ്ഞബ്ദുള്ള. സ്മാരകശിലകളിലൂടെയാണ് കുഞ്ഞബ്ദുള്ളയെ മലയാളിസാഹിത്യ സ്‌നേഹികള്‍ക്ക് സുപരിചിതനാകുന്നത്. മതത്തിനും,ജാതിക്കുമുറത്ത് മനുഷ്യമനസ്സുകളെകോര്‍ത്തുകെട്ടുന്ന ഒരു പ്രതിഭാസം തന്നെയായിരുന്നില്ലേ കുഞ്ഞബ്ദുള്ള, ബേപ്പൂര്‍ സുല്‍ത്താന്‍ബഷീറിനൊപ്പം നില്‍ക്കാന്‍ കഴിയുമായിരുന്ന കുഞ്ഞബ്ദുള്ള അത്രതന്നെ പ്രശസ്തിയിലേക്ക്എത്തിയില്ലെങ്കില്‍ തന്നെ കുഞ്ഞബ്ദുള്ള മുലമുകളില്‍ നിന്നിറങ്ങിവന്ന വലിയ അബ്ദുള്ള തന്നെ.മരുന്നും,മന്ത്രങ്ങളും, രോഗങ്ങളും,രോഗികളും കൂട്ടികുഴഞ്ഞ ഒരുഅതഭുതലേകത്തുനിന്നിറങ്ങി മലയാളസാഹിത്യത്തിന്‍െറ ചുഴികളിലേക്കിറങ്ങി വന്നകുഞ്ഞബ്ദുള്ളക്ക്,കുഞ്ഞബ്ദുള്ളയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക