Image

പിഎംഫ് മുസഹീമിയ യൂണിറ്റ് ധനസഹായം നല്‍കി

Published on 29 October, 2017
പിഎംഫ് മുസഹീമിയ യൂണിറ്റ് ധനസഹായം നല്‍കി

മൂസാമിയ:  റിയാദില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള മുസാഹമിയ സനയ്യയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന സലിം മുഹമ്മദ് അലിഖാന്‍ എന്ന മുംബൈ സ്വദേശിയെ ജോലി സ്ഥാലത്തുനിന്നും റൂമിലേക്ക് പോകുംവഴി  സൗദിപൗരന്‍ ഓടിച്ചിരുന്ന വാഹനം തട്ടി ഗുരുതരാവസ്ഥയില്‍ ആയി ആഴ്ചകളോളം നിത്യവൃത്തികള്‍ ചെയ്യാന്‍ പോലും കഴിയാതെ കഴിയുകയായിരുന്നു. സ്‌പോണ്‍സര്‍ പോലും കൈവിട്ട രീതിയില്‍ കിടക്കുന്ന അദ്യേഹത്തെക്കുറിച്ചറിഞ്ഞ പി എം എഫ് പ്രവര്‍ത്തകര്‍ അടിയന്തിരമായി നാട്ടില്‍ പോകാനുള്ള സഹായം പ്രവര്‍ത്തകരില്‍ നിന്നും സമഹാരിക്കുകയായിരുന്നു. 

സലീംമുഹമ്മദ്അലിഖാന്‍ എന്ന മുംബൈ സ്വദേശിക്കു നാട്ടില്‍ പോകാനുള്ള  സാമ്പത്തിക സഹായം മുസഹീമിയ പിഎംഫ് യൂണിറ്റ് പ്രസിഡന്റ് ശ്രീ വിജയകുമാര്‍ കൈമാറി.ഒപ്പം യൂണിറ്റിലെ മറ്റു ഭാരവാഹികളായ വൈസ് പ്രസിഡന്റമാരായ ശ്രീ മണിക്കോതമംഗലം,സുധീഷ്,സെക്രെട്ടറിബിജുപുനലൂര്‍,ജോയ്ചക്കിയത്തു് , ചാരിറ്റി  വത്സരാജ് കണ്ണൂര്‍, പോള്‍ജോര്‍ജ് ത്രിശൂര്‍, സുനില്‍ കുമാര്‍ ഓയൂര്‍, കോഡിനേറ്റര്‍ ആയ സലീം പാവുമ്പ, ദീപു പാലാ, 
എന്നിവരും സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക