Image

തെരുവില്‍ ഭിക്ഷക്കാരിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി റണ്‍വീര്‍ സിംഗ്

Published on 29 October, 2017
തെരുവില്‍ ഭിക്ഷക്കാരിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി റണ്‍വീര്‍ സിംഗ്

റണ്‍വീര്‍ സിംഗിന്റെ ക്ഷമയും പെരുമാറ്റത്തിലെ എളിമയും വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ആരാധകരോട് വളരെ സൗഹൃദത്തോടെയാണ് ബിടൗണിലെ ഈ യുവതാരം പെരുമാറാറുള്ളത്. സെല്‍ഫിയെടുത്തും ഷേക്ക് ഹാന്‍ഡ് നല്‍കിയും അല്പനേരം ആരാധകര്‍ക്കൊപ്പം ചെലവിടുന്ന രംഗങ്ങളാണ് ഈ വീഡിയോയില്‍ ദൃശ്യമായിട്ടുള്ളത്.

വീഡിയോയുടെ അവസാനഭാഗത്തില്‍ തെരുവിലെ ഒരു ഭിക്ഷക്കാരിക്കും താരം ഷേക്ക് ഹാന്‍ഡ് നല്‍കുന്നതായി കാണാം. ഒട്ടും താര ജാഡയുമില്ലാത്ത റണ്‍വീറിന്റെ പെരുമാറ്റമാണ് ആരാധകരെ കൂടുതലായും റണ്‍വീറിലേക്ക് അടുപ്പിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക