Image

തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയും

എ.സി. ജോര്‍ജ് Published on 29 October, 2017
തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയും
ഹ്യൂസ്റ്റന്‍: വ്യക്തിയുംസമൂഹവും പലപ്പോഴുംതെറ്റുംശരിയുംതിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു. തെറ്റെന്ന്അറിഞ്ഞിട്ടുംചിലര്‍തെറ്റിലൂടെ തന്നെ വ്യാപരിക്കുന്നു. ശരിയുംസത്യവും നീതിയുംകുഴിച്ചുമൂടുന്നു.ഒക്‌ടോബര്‍ 22-ാംതീയതി വൈകുന്നേരംഹ്യൂസ്റ്റനിലെ കേരളാഹൗസില്‍ റൈറ്റേഴ്‌സ്‌ഫോറംസംഘടിപ്പിച്ച പ്രതിമാസചര്‍ച്ചാ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടുസംസാരിക്കുകയായിരുന്നുസാംസ്കാരിക പ്രവര്‍ത്തകനായ ഈശൊ ജേക്കബ്. വിദ്യയുംസംസ്കാരവും ഇത്രയേറെവളര്‍ന്നിട്ടും പലപ്പോഴും നീതിയുംസത്യവും തമസ്കരിക്കപ്പെടുന്ന എത്രയോഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. തെറ്റെന്ന്അറിഞ്ഞിട്ടുംതെറ്റുകള്‍ പലവട്ടംആവര്‍ത്തിക്കുന്ന പലരും നീതിമാന്മാരേയും നീതിപാലകരേയും നോക്കി പല്ലിളിക്കുന്നു. നീതിക്കുംസത്യത്തിനും ഇന്നും പലയിടത്തും മരക്കുരിശു മാത്രം. എന്നാല്‍തെറ്റാതെ ഒരു തെറ്റാലിമാതിരിശരിയായതെറ്റേണ്ടത് എപ്പോഴൊക്കെയാണെന്നും നമ്മള്‍ മനസ്സിലാക്കിയിരിക്കണംഎന്ന്അദ്ദേഹം പറഞ്ഞു. കേരളാറൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്‌ഡോക്ടര്‍സണ്ണി എഴുമറ്റൂര്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയുംസാഹിത്യകാരന്മാരുടേയും നിരൂപകരുടേയുംവായനക്കാരുടേയും സംയുക്തസംഘടനയായ കേരളാറൈറ്റേഴ്‌സ്‌ഫോറം സമ്മേളനത്തിന്റെ ഇപ്രാവശ്യത്തെ ഒരു പ്രത്യേകത ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ പ്രസിദ്ധ മലയാളകവിയായദേവരാജ്കാരാവള്ളിയെആദരിച്ചു എന്നതാണ്. റൈറ്റേഴ്‌സ്‌ഫോറം പ്രസിഡന്റ്‌ഡോക്ടര്‍സണ്ണി എഴുമറ്റൂര്‍,ദേവരാജ്കാരാവള്ളിക്ക്പാന്നാടചാര്‍ത്തുകയും പ്രശംസാ ഫലകം നല്‍കുകയുംചെയ്തു.പല പ്രമുഖരുംദേവരാജ്കാരാവള്ളിയുടെ കവിതകളേയുംസാഹിതീസേവനങ്ങളേയുംആസ്പദമാക്കി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചുസംസാരിച്ചു. ടോംവിരിപ്പന്റെയോഗയേയും ധ്യാനത്തേയും പറ്റിയുള്ള പ്രസംഗങ്ങളുംചര്‍ച്ചയും സമയക്കുറവിനാല്‍അടുത്ത മാസയോഗത്തിലേക്കായിമാറ്റിവെച്ചു.

പ്രബന്ധവതരണത്തിലും ചര്‍ച്ചയിലും അനുമോദന യോഗത്തിലും ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെസാമൂഹ്യസാംസ്കാരികസാഹിത്യ പ്രമുഖരായ ബാബുകുരവക്കല്‍, ജോണ്‍ തൊമ്മന്‍, തോമസ് അലക്‌സാണ്ടര്‍, ബാബു കുറൂര്‍, മാത്യു നെല്ലിക്കുന്ന്,സുരേന്ദ്രന്‍കെ., എ.സി. ജോര്‍ജ്, തോമസ്‌ചെറുകര, ഗ്രേസി മാത്യു, സുബിന്‍ സിബി, ഡോക്ടര്‍മാത്യുവൈരമണ്‍, മാത്യുമത്തായി, ജോണ്‍ മാത്യുഈശൊ ജേക്കബ്, ബോബിമാത്യു, മേരികുരവക്കല്‍, ടോംവിരിപ്പന്‍, നവീന്‍ കൊച്ചോത്ത്,ദേവരാജ് കാരാവള്ളി, മോട്ടിമാത്യു,ജോസഫ്തച്ചാറ്,ടൈറ്റസ് ഈപ്പന്‍,തുടങ്ങിയവര്‍വളരെസജീവമായി പങ്കെടുക്കുയുംസംസാരിക്കുകയുംചെയ്തു.
തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയുംതെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയുംതെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയുംതെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയുംതെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയും
Join WhatsApp News
ആസ്വാദകൻ 2017-11-01 17:31:00
കാര്യാമായതു  ഒന്നും  അഞ്ചാറ്  ദിവസമായി
 ഈ പ്രതികരണ  കോളത്തിൽ  കാണുന്നില്ലാലോ.  പ്രതികരണ കോളം കൊഴുപ്പിക്കണം  അതാണ്  രസം . അതാണ്  വായനക്കാരെ  ആകർഷിക്കുന്നത് . എന്നാൽ ഞാൻ  ഒന്ന്  കുറിക്കാം.  എന്നാ സാർ  ടെക്സസിലും  കുളിർ  തുടങ്ങിയോ , വിന്റർ  എത്തിയോ?  ആരാ ഈ പാവം പുതപ്പും (പൊന്നാട ) പുതച്ചു പലകയും  ഏന്തി നില്കുന്നത് .  എല്ലാം  അരിച്ചു പെറുക്കി  വായിക്കുന്ന  ഞാൻ  ഇയാളുടെ ഒരു കൃതിയും  എങ്ങും  വായിച്ചതായി  ഓർക്കുന്നില്ല. എത്രയോ  അർഹർക്ക്‌  പുതപ്പു  പോയിട്ടു  ഒരു  തുണ്ടു  തൂവാല പോലും  കിട്ടുന്നില്ല.  ഇനിയിപ്പോൾ  ഇയാൾ  ഇത്  കൊടുത്ത  മഹാന്മാർക്കും  തിരിച്ചു  പുതപ്പും  പൊന്നാടയും  പലകയും  തരാൻ  ശ്രമിക്കും.  ഒരു പാലം ഇട്ടാൽ  അങ്ങോട്ടും  ഇങ്ങോട്ടും  വേണ്ടയോ. ഒരു ചൊറിച്ചിൽ  അങ്ങോട്ടും  പിന്നെ ഇങ്ങോട്ടും.  സരി, നടക്കട്ടെ . ഇതിവിടെ  മാത്രോല്ല  എവിടയും  സംഗതി  അങ്ങനെയൊക്ക  തന്നെ. 
Joseph Mandapam 2017-11-02 08:54:39
R U from  here in Houston We been here about 40 + years 
നാരദന്‍ 2017-11-01 21:03:34
ചൊറിച്ചില്‍ എന്ന് പറഞ്ഞാല്‍ അങ്ങനെയാണ് ,
അങ്ങോട്ടും ഇങ്ങോട്ടും ചൊറിയണം , 
എവിടെ ഒക്കെ ചൊറിയണം, അവിടെ ആണ് ഗുട്ടന്‍സ് .
കാക്ക കൊത്തുമ്പോള്‍ പശു മലന്നു കിടന്നു കൊടുക്കുന്നതുപോലെ 
പശുവിനു കടിയും മാറും കാക്കക്കു വിസപ്പും മാറും 
A C GEORGനും വേണ്ടേ ഒരു കീറ്റു ആട 
വായനക്കാരൻ 2017-11-01 22:15:46
എന്ത് ചെയ്യാം ആസ്വാദക  അദ്ദേഹത്തെ കയ്യ്കാലുകൾ ബന്ധിച്ച് പൊക്കി  കൊണ്ടുപോയി  പൊന്നാടയിൽ പൊതിഞ്ഞ് പലക കയ്യിൽ പിടിപ്പിച്ച് എഴുന്നേൽപ്പിച്ച് നിറുത്തി ചുറ്റിലും നിന്ന് ഫോട്ടോ എടുത്താൽ എന്ത് ചെയ്യും?.  
G. Puthenkurish 2017-11-02 23:23:05
"സാരാനർഘപ്രകാശപ്രചുരിമ പുരളും ദിവ്യരത്നങ്ങളേറെ-
പ്പാരാ‍വാരത്തിനുള്ളിൽ പരമിരുൾനിറയും കന്ദരത്തിൽ കിടപ്പൂ;
ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകും തൂമണം വ്യർത്ഥമാക്കു-
ന്നോരാപ്പൂവെത്രയുണ്ടാ,മവകളിലൊരുനാളൊന്നു കേളിപ്പെടുന്നൂ!" 

വി .സി . ബാലകൃഷ്ണപ്പണിക്കരുടെ മേൽപ്പറഞ്ഞ കവിത ശ്രീ. കാരാവള്ളിൽ ദേവരാജകുറുപ്പെന്ന കവിയുടെ കാര്യത്തിൽ വളരെ വാസ്തവമാണ് .   സമുദ്രത്തിന്റെ അടിത്തട്ടിൽ, ഇരുളടഞ്ഞ കുഴികളിൽ മനുഷ്യ ദർശനം ഏൽക്കാത്ത എത്രയോ വിലമതിക്കാനാവാത്ത മുത്തുകൾ കിടപ്പുണ്ട്.  അത് ആരെങ്കിലും ഒരിക്കൽ കണ്ടുപിടിക്കുമ്പോൾ മാത്രമേ അത് പ്രശസ്തമാകുന്നുള്ളു . കാരാവള്ളിൽ ദേവരാജ് എന്ന കവി ഹ്യുസ്റ്റണിൽ അറിയപ്പെടാതെ കിടന്ന ഒരു മുത്താണ്.  പക്ഷെ അദ്ദേഹത്തിന് സ്വപ്രചരണ വിദ്യയോ മാർക്കറ്റിങ് ടെക്നൊളജിയോ അറിയില്ലാത്തതു കൊണ്ടായിരിക്കാം ആരും അറിയപ്പെടാതെ പോയത് . അദ്ദേഹത്തിൻറെ ഒരു മനോഹര കവിതയായ 'പൂവും പുഴുവും' -ലെ ഒരു ഭാഗം ഈ സന്ദർഭത്തിൽ  വളരെ പ്രസക്തമാണ് 

"ചിത്രശലഭത്തിനുത്തുംഗപദത്തിന് 
മിത്രത്യാഗവും കാമ്യദാനമോ ?
പട്ടുടുപ്പിടും ശലഭവും ഭൃംഗവും 
കട്ടുറുമ്പും നീറും കരിന്തേളും

സർഗ്ഗമാമതിൻ ജീവിതാരാമത്തിലും 
എത്തും കടന്നാ കടന്നാലുമേ 
ഒത്തൊരുമിച്ചു പറന്നു കളിക്കിലും 
കൊത്താൻ തരം നോക്കുന്ന ജാതികൾ"  (ദേവരാജ് കാരവള്ളിൽ )

പട്ടുടുപ്പിട്ട ശലഭവും, വണ്ടും, കട്ടുറുമ്പും കരിന്തേളും കടന്നലും ഒന്നിച്ചു പറന്ന് നടക്കുമ്പോഴും തരം കിട്ടിയാൽ കൊത്താൻ മടിക്കില്ല എന്ന് കവി ഉദ്ദേശിച്ചത് മനുഷ്യവർഗ്ഗത്തിന്റെ സഹജമായ സ്വഭാവത്തെ കണ്ടുകൊണ്ടായിരിക്കും.    ജീവിതത്തിന്റ ഏതു തലത്തിലും ആരും ആർക്കുവേണ്ടിയും ത്യാഗം ചെയ്യാൻ തയ്യാറല്ല "ഞാൻ ഞാൻ' കഴിഞ്ഞു മാത്രമേ  മറ്റാരുമുള്ളൂ . അതുകൊണ്ടായിരിക്കാം ഇവിടെ പലരും അഭിപ്രായപ്പെട്ടതുപോലെ കാരാവള്ളിൽ ദേവരാജ് എന്ന കവിയെ ആരും അറിയാതെ പോയത്.  

അദ്ദേഹത്തിന് എല്ലാവിധ നന്മകളും നേരുന്നു  

Ninan Mathullah 2017-11-03 08:06:35
Yes, Devaraj Karavallil deserves better recognition. Rare are nowadays who can write like Devaraj. A CD is available with his poems and two of his poems are published is 'Sargadeepthi', a Malayalam Society of Houston publication.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക