Image

സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്‍ഡ് പേരന്റ്‌സ്‌ഡേ ആഘോഷിച്ചു

ബ്രിജിറ്റ് ജോര്‍ജ് Published on 29 October, 2017
സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്‍ഡ് പേരന്റ്‌സ്‌ഡേ ആഘോഷിച്ചു
ഷിക്കാഗോ: ബെല്‍വുഡ് മാര്‍തോമാ ശ്ലീഹാ സീറോ മലബാര്‍കത്തീഡ്രലില്‍ ഞായറാഴ്ച്ച 29 -ന് രാവിലെ 11 മണിക്കുള്ള വി. കുര്‍ബാനയോടനുബന്ധിച്ച് ഇടവകസമൂഹമൊന്നാകെ ചേര്‍ന്ന് മുതിര്‍ന്നവരെ ആദരിച്ചു. ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ്‌സ് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. കുര്യന്‍ മുഖ്യകാര്‍മ്മികത്വംവഹിച്ച് വചനസന്ദേശം നല്‍കി. മുതിര്‍ന്നവര്‍നമ്മുടെ സമൂഹത്തിനു മുതല്‍ക്കൂട്ടാണെന്നും അവര്‍തരുന്ന നല്ല മാതൃകപിന്തുടരണമെന്നും അച്ഛന്‍ പറഞ്ഞു. നമ്മള്‍അവരെ സ്‌നേഹിക്കണമെന്നും അവരുടെഏകാന്തതയില്‍ സാന്ത്വനമാകണമെന്നും അച്ഛന്‍കൂട്ടിച്ചേര്‍ത്തു.

കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍പാലക്കാപറമ്പിലും അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫും വളരെ സ്‌നേഹപൂര്‍വ്വം ഗ്രാന്‍ഡ് പേരന്റ്‌സ്‌ഡേയുടെ എല്ലാഭാവുകങ്ങളും നേര്‍ന്നു. അതിനുശേഷം പാരിഷ്ഹാളില്‍ ബാങ്ക്വറ്റുംകള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡ്‌പേരെന്റസിനുവേണ്ടി അതിമനോഹരമായി ആവിഷ്ക്കരിച്ച ഡാന്‍സ്പരിപാടിയും അരങ്ങേറി. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ്‌ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഈപരിപാടിസംഘടിപ്പിച്ചത്. വിമന്‍സ് ഫോറംപ്രസിഡന്റ് ഷീബ ഷാബു സ്വാഗതവും സെക്രട്ടറി ബെറ്റി പാറയില്‍ നന്ദിയും രേഖപ്പെടുത്തി. ബീന വള്ളിക്കളം എംസിയായിരുന്നു.
സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്‍ഡ് പേരന്റ്‌സ്‌ഡേ ആഘോഷിച്ചു
സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്‍ഡ് പേരന്റ്‌സ്‌ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക