Image

സിഡ്‌നിയില്‍ കേരളപ്പിറവി ആഘോഷം ഞായറാഴ്ച

Published on 04 November, 2017
സിഡ്‌നിയില്‍ കേരളപ്പിറവി ആഘോഷം ഞായറാഴ്ച
 
സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ 5 ഞായറാഴ്ച ബെറാല ജൂബിലി ഹാളില്‍ നടക്കും. വൈകിട്ട് 6ന് 'ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയോ ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംവാദത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ മോഹിനിയാട്ടം, കേരളനടനം, കഥാപ്രസംഗം, നാടന്‍പാട്ടുകള്‍, കവിതാപാരായണം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. 

ശീധരന്‍ കൂടാളി കേരളപിറവി സന്ദേശം നല്‍കും. മലയാള ഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന ഏവരെയും കേരളപിറവി ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും സത്യന്‍ കാരായി 0404442288 ,ജേക്കബ് തോമസ് 0403675382 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക