Image

ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി ആമിര്‍ഖാന്‍, ട്വിറ്റര്‍ തിരിച്ചു നല്‍കണം ; കെആര്‍കെ

Published on 05 November, 2017
ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി ആമിര്‍ഖാന്‍, ട്വിറ്റര്‍ തിരിച്ചു നല്‍കണം ; കെആര്‍കെ

സോഷ്യല്‍മീഡിയയില്‍ പൊങ്കാലയ്ക്ക് നിരന്തരം പാത്രമായ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്ത്. മലയാളത്തിന്റെ സൂപ്പര്‍താരമായ മോഹന്‍ലാലിനെ ചോട്ടാഭീം എന്നു വിളിച്ച് മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം തെറിവിളിക്ക് പാത്രമായിരുന്നു കെആര്‍കെ.

ഈയടുത്ത് നിരോധിക്കപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കെആര്‍കെയുടെ ഭീഷണി. വാര്‍ത്താക്കുറിപ്പിലൂടെയാണ് കെആര്‍കെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് കെആര്‍കെയുടെ ആക്ഷേപം.

ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങള്‍ എന്റെ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ കയ്യില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. എന്നെ സഹായിച്ചില്ലെങ്കില്‍ ഞാന്‍ ജീവനൊടുക്കും. ട്വിറ്റര്‍ ഇന്ത്യ അധികൃതരായിരിക്കും എന്റെ മരണത്തിന് ഉത്തരവാദി. വാര്‍ത്താകുറിപ്പില്‍ കെആര്‍കെ പറയുന്നു.

ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. തന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്‌പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിറിനെ ചൊടിപ്പിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക