Image

യുകെയില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്നത് മലയാളികള്‍ക്ക് ഗുണകരം

Published on 05 November, 2017
യുകെയില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്നത് മലയാളികള്‍ക്ക് ഗുണകരം
 
ലണ്ടന്‍: യുകെയില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്ന പ്രവണത കൂടുതല്‍ ശക്തമാകുന്നതായി ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നു. രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണിതെന്നും വിലയിരുത്തല്‍.

ജൂലൈയിലെ കണക്കനുസരിച്ച്, പുതുതായി ജോലിയില്‍ ചേരുന്നതിനെക്കാള്‍ കൂടുതലാളുകള്‍ നഴ്‌സ്, മിഡ് വൈഫ് ജോലികളില്‍നിന്നു പിന്മാറുന്നതായാണ് കാണുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഈ തൊഴില്‍ മേഖല ഉപേക്ഷിക്കുന്ന യുകെ ഗ്രാജ്വേറ്റുകളുടെ എണ്ണത്തില്‍ ഒന്പത് ശതമാനം വര്‍ധന കാണുന്നു.

യുകെയ്ക്ക് പുറത്ത്, യൂറോപ്പിനുള്ളില്‍നിന്നുള്ളവരുടെ കാര്യത്തില്‍ വര്‍ധന 67 ശതമാനം. യുകെ ആരോഗ്യ മേഖലയിലേക്കു പുതുതായി വരുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ 89 ശതമാനം ഇടിവും കാണുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് നവംബര്‍ ഒന്നു മുതല്‍ ബ്രിട്ടനില്‍ എന്‍എംസി പ്രാബല്യത്തിലാക്കിയ നിയമത്തിനു വിലയേറുന്നത്. യുകെയ്ക്കു പുറത്തുനിന്നും പരിശീലനം നേടിയിട്ടുള്ള നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും. പരിശീലനം ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും നഴിസിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) ബദല്‍ ഓപ്ഷനുകളാണ് നല്‍കുന്നത്.

അന്താരാഷ്ട്ര ഇംഗ്ലീഷ് ടെസ്റ്റ് സിസ്റ്റം (ഐഇഎല്‍ടിഎസ്) കൂടാതെ ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇറ്റി) മുഖേനയാണ് ഇത്തരക്കാരെ അംഗീകരിക്കുന്നത്. ഇത് നഴ്‌സുമാര്‍ക്കും മിഡ്വൈഫുകള്‍ക്കും അവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള കഴിവ് തെളിയിക്കാന്‍ ബദല്‍ മാര്‍ഗം എന്നാണ് എന്‍എംസി വ്യക്തമാക്കുന്നത്.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള യോഗ്യരായ നഴ്‌സുമാര്‍ക്കും മിഡ്വൈഫിനും ഇപ്പോള്‍ തങ്ങളുടെ ഇംഗ്ലീഷ് ഭാഷ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കിലും പുതിയ മാര്‍ഗം കൂടുതല്‍ പേര്‍ക്ക് ബ്രിട്ടനിലെത്തി ജോലി ചെയ്യുവാന്‍ സൗകര്യം നല്‍കുന്നത്.

നവംബര്‍ ഒന്നു മുതല്‍ എന്‍എംസിയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ എല്ലാ വിഷയങ്ങള്‍ക്കും ഐഇഎല്‍ടിഎസ് ഏഴുബാന്‍ഡ് വേണം എന്ന നിബന്ധനയാണ് ഇപ്പോള്‍ മാറിയത്. 

നിലവിലുള്ളതുപോലെ ഐഇഎല്‍ടിഎസ് നാലു വിഷയങ്ങളിലും ഏഴുബാന്‍ഡ് ഉള്ളവര്‍ക്ക് തുടര്‍ന്നുള്ള രജിസ്‌ട്രേഷന്‍ ലഭിക്കും. എന്നാല്‍ മേലില്‍ ഐഇഎല്‍ടിഎസ് ഇല്ലാത്തവര്‍ക്ക് പുതിയ യോഗ്യത പരീക്ഷയായ “ഒഇടി” യാണ് എഴുതുന്നതെങ്കില്‍ ബി ഗ്രേഡ്reading, writing, listening and speaking)  ലഭിച്ചാലും എന്‍എംസി അംഗീകരിക്കും. 

ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തുനിന്നുള്ള ആളാണെങ്കിലും അല്ലെങ്കിലും കുറഞ്ഞത് രണ്ടു വര്‍ഷം രജിസ്‌ട്രേഷനോടുകൂടി ജോലിചെയ്തുവെന്ന് തെളിയിച്ചാലും ഇത്തരക്കാര്‍ക്ക് ഇനി ലാംഗ്വേജ് ടെസ്റ്റിന്(ഭാഷാ പരീക്ഷ) വിധേയരാവേണ്ട ആവശ്യമില്ല. ഐഇഎല്‍ടിഎസ് എന്ന കടന്പയേക്കാള്‍ 

“ഒഇടി” പരീക്ഷ എളുപ്പമാകുമെന്നാണ് എന്‍എംസി തന്നെ പറയുന്നത്. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള ആര്‍ക്കും “ഒഇടി”പാസാകുവാന്‍ എളുപ്പമാണെന്നു ചുരുക്കം. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക