Image

ബോണി എബ്രഹാമിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച വൈകീട്ട് 6ന്

ഷാജി രാമപുരം Published on 06 November, 2017
ബോണി എബ്രഹാമിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച വൈകീട്ട് 6ന്
ഡാലസ്: ഹൂസ്റ്റണില്‍ നിന്ന് ഡാലസിലേക്കുള്ള യാത്രാമദ്ധ്യേ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട ബോണി എബ്രഹാമിന്റെ(26) പൊതുദര്‍ശനം നവംബര്‍ 7 ചൊവ്വാഴ്ച്ച(നാളെ) 6 മുതല്‍ 8 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ (11550, Luna Rd, Dallas, Texas 7524) വെച്ച് നടത്തപ്പെടുന്നതാണ്.

സംസ്‌കാര ചടങ്ങിനോട് അനുബന്ധിച്ചുള്ള ഒന്നാംഭാഗ ശുശ്രൂഷ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ അന്നേ ദിവസം നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്‌കാരം മുംബൈ സാന്റാ ക്രൂസ് സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ പിന്നീട് സംസ്‌കരിക്കുന്നതും ആണ്.

മുംബൈ അന്ധേരി വെസ്റ്റില്‍ ബാലകൃഷ്ണാ ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന കോഴഞ്ചേരി പുന്നക്കാട് വടക്കേവശത്ത് എബ്രഹാം സാമുവേലിന്റെയും എല്‍സി എബ്രഹാമിന്റെയും ഏക മകന്‍ ആണ് മരണപ്പെട്ട ബോണി.

ബോണി എബ്രഹാമിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച വൈകീട്ട് 6ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക