Image

സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു

Published on 06 November, 2017
സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു

റിയാദ്‌ : സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു. സൗദിയുടെ തെക്കുഭാഗത്ത്‌ യമന്‍ അതിര്‍ത്തിയിലാണ്‌ ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണത്‌. രാജകുമാരനോടൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും അപടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. അപകടകാരണം എന്താണെന്ന്‌ ഇതുവരെയും വ്യക്തമായിട്ടില്ല.

അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ്‌ മരിച്ച രാജകുമാരന്‍. ഇദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു.



 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക