Image

മ്യൂസിക്‌247 'ചക്കരമാവിന്‍ കൊമ്പത്ത്‌'ലെ `മേലേ മാനത്ത്‌` ഗാനത്തിന്റെ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 06 November, 2017
  മ്യൂസിക്‌247 'ചക്കരമാവിന്‍ കൊമ്പത്ത്‌'ലെ `മേലേ മാനത്ത്‌` ഗാനത്തിന്റെ വീഡിയോ റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ഈ വെള്ളിയാഴ്‌ച്ച തീയേറ്ററുകളില്‍ എത്തുന്ന 'ചക്കരമാവിന്‍ കൊമ്പത്ത്‌'ലെ `മേലേ മാനത്ത്‌` എന്ന്‌ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ്‌ ചെയ്‌തു. ടോണി ചിറ്റേട്ടുകളം രചിച്ച വരികള്‍ക്ക്‌ ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത്‌ ശുഭയാണ്‌.

ടോണി ചിറ്റേട്ടുകളം സംവിധാനം നിര്‍വഹിച്ച 'ചക്കരമാവിന്‍ കൊമ്പത്ത്‌'ല്‍ ഗൗരവ്‌ മേനോന്‍, അഞ്‌ജലി നായര്‍, ജോയ്‌ മാത്യു, മീര വാസുദേവന്‍, ഹരിശ്രീ അശോകന്‍, ഡെറിക്‌ രാജന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌. 

കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ അര്‍ഷാദ്‌ ബത്തേരിയാണ്‌. ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ രാജഗോപാലുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. ബ്രാന്‍ഡെക്‌സ്‌ പ്രൊഡക്ഷന്‍സിന്റെയും ചിറയില്‍ ഫിലിംസിന്റെയും ബാനറുകളില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നാണ്‌ 'ചക്കരമാവിന്‍ കൊമ്പത്ത്‌' നിര്‍മിച്ചിരിക്കുന്നത്‌.

മേലേ മാനത്ത്‌` ഒഫീഷ്യല്‍ സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=auq4Zgzf-BE


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക