Image

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന്‌ എംസി ജോസഫൈന്‍

Published on 07 November, 2017
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന്‌  എംസി ജോസഫൈന്‍


തിരുവനന്തപുരം:നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കുന്നെന്ന ദേശീയ വനിത കമ്മീഷന്‍ രേഖ ശര്‍മ്മയുടെ പ്രസ്‌താവന തള്ളി സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. 

കേരളത്തെ കൃത്യമയി മനസിലാക്കാതെയാണ്‌ രേഖ ശര്‍മ്മയുടെ പ്രസ്‌താവന. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല. ദേശീയ തലത്തില്‍ സംസ്ഥാനത്തെ ഇകഴ്‌ത്തിക്കാണിക്കാനാണ്‌ അവര്‍ ശ്രമിക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

തിങ്കളാഴ്‌ച വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ്‌ നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കുന്നുണ്ടെന്ന്‌ ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞത്‌





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക