Image

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം

പി.എം.അബ്ദുള്‍ റഹിമാന്‍ Published on 08 November, 2017
സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം
ചാവക്കാട് : താലൂക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന  കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റ ബിള്‍ ട്രസ്റ്റ് എല്ലാ മാസവും നല്‍കി വരുന്ന  സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം  ചാവക്കാട്  ടൗണിലുള്ള എം. ആര്‍. ആര്‍. എം. സ്‌കൂളില്‍ വെച്ചു നടന്നു. കണ്‍സോള്‍ ചാവക്കാട് കമ്മിറ്റി പ്രസിഡണ്ട്  പി. പി. അബ്ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു. കണ്‍സോള്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ആര്‍. പി.  ജലീല്‍ ഡയാലിസിസ് കൂപ്പണ്‍ വിതരണം ഉല്‍ഘാടനം ചെയ്തു. കണ്‍സോള്‍ ഖത്തര്‍, യു. എ. ഇ. ചാപ്റ്റര്‍ അംഗങ്ങളും സാമൂഹ്യ സാംസ്‌കാരിക  ജീവകാരുണ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. സി. എം. ജെനിഷ്  സ്വാഗതവും  വി. എം. സുകുമാരന്‍ മാസ്റ്റര്‍ നന്ദിയും  പറഞ്ഞു.

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക