Image

മേരി കോമിന്‌ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

Published on 08 November, 2017
 മേരി കോമിന്‌  ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

ന്യൂദല്‍ഹി: തുടര്‍ച്ചയായി 5-ാം തവണയും ഏഷ്യന്‍ ബോക്‌സിങ്ങ്‌ ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയുടെ എം.സി മേരി കോമിന്‌ കിരീടം. 48 കിലോ വിഭാഗത്തില്‍ കൊറിയയുടെ കിം ഹയാങ്ങ്‌ മിയെ 5-0 ന്‌ പരാജയപ്പെടുത്തിയാണ്‌ മേരി കിരീടം നിലനിര്‍ത്തിയത്‌.

വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹയാംഗ്‌ മിയയെ 5-0 പോയിന്റുകള്‍ക്കാണ്‌ താരം പരാജയപ്പെടുത്തിയത്‌. ആദ്യമായാണ്‌ ഈ വിഭാഗത്തില്‍ മേരി സ്വര്‍ണ്ണം നേടുന്നത്‌. 

കഴിഞ്ഞ അഞ്ച്‌ വര്‍ഷമായ്‌ 51 കിലോ ഗ്രാം വിഭാഗത്തില്‍ മാത്രം പങ്കെടുത്ത മേരി ആദ്യമായാണ്‌ ഭാരം കുറച്ച്‌ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയത്‌. ഒളിമ്പിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ്‌ കൂടിയായ താരം ജപ്പാന്റെ ടബാസ കോമുറയെ പരാജയപ്പെടുത്തിയാണ്‌ ഫൈനലില്‍ കടന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക