Image

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ എന്‍.എസ്.എസ് അപലപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 November, 2017
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ എന്‍.എസ്.എസ് അപലപിച്ചു
ചിക്കാഗോ: തൃശൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ബലമായി പടിച്ചെടുത്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ധിക്കാരപരമായ നടപടിക്കെതിരേ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.

നിത്യപൂജയ്ക്കുപോലും നിവൃത്തിയില്ലാത്ത ധാരാളം ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അങ്ങനെയുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത് മാതൃക കാണിക്കുന്നതിനുപകരം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളെ ബലമായും ധിക്കാരപരവുമായ രീതിയില്‍ പടിച്ചടക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല.

ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു ഇരുട്ടിന്റെ മറവില്‍ കള്ളന്‍ കയറുന്നതുപോലെ ക്ഷേത്രത്തില്‍ കയറി ഭരണം പിടിച്ചെടുത്ത, ദേവസ്വം ബോര്‍ഡിന്റെ ഈ നടപടി തീര്‍ത്തും അപലപനീയമാണെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക