Image

ഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടി

Published on 12 November, 2017
ഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടി
ഒറ്റക്ക് ബൈക്കില്‍ ഇന്ത്യ ഒട്ടാകെ സഞ്ചരിക്കാന്‍ രാധിക എടുത്തത് ഏഴുമാസം, പത്തു ദിവസം തിരുവനന്തപുരത്തെത്തിയപ്പോള്‍ അത് ഇരുപത്തൊമ്പതാമത് സംസ്ഥാന തലസ്ഥാനം. പോണ്ടിച്ചേരി കൂടിയായപ്പോള്‍ അഞ്ചാമത് കേന്ദ്രഭരണപ്രദേശവുമായി. ആകെ സഞ്ചരിച്ചത് 27,000 കിലൊ മീറ്റര്‍.

'കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക് പോകാന്‍ എങ്ങനെ കഴിഞ്ഞു? അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാല ത്ത്, പ്രത്യേകിച്ചു സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍?' യാത്രയുടെ അവസാന പടവില്‍ തിരുവന ന്തപുരത്ത് എത്തിയപ്പോള്‍ പലരും ചോദിച്ചു. 'എനിക്കൊരു പ്രശ്‌നവും ഉണ്ടായില്ല. എല്ലായിടത്തും എല്ലാവരും ഹാര്‍ദ്ദമായി സ്വീകരിച്ചു, മകളെപ്പോലെ, സഹോദരിയെപ്പോലെ'--തിരുവനന്തപുരത്ത് ഒരു സ്വീകരണത്തില്‍ രാധിക മറുപടി പറഞ്ഞു.

പിതാവ് ജനാര്‍ദന്‍ നെയ്യാറ്റിന്‍കരക്കാരനെങ്കിലും രാധിക ജനിച്ചതും പഠിച്ചതും വളര്‍ന്നതും ചെന്നൈ യിലാണ്. അദേഹത്തിനു അവിടെ ഇനോസ്ടിക് ടെക്‌നോളജീസിലും അമ്മ സരസ്വതിക്ക് ഈസിജിസി .എന്ന എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്ടീ കോര്‍പറേഷനിലും ജോലി. അനുജത്തി പൂര്‍ണിമ മുംബൈ യില്‍ ചലച്ചിത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നു 

കലയിലും സംഗീതത്തിലും സാഹസികതയിലും ഒരുപോലെ ശോഭിക്കാന്‍ കഴിയുന്ന ഒരാളായി രാധിക വളര്‍ന്നു. കലാക്ഷേത്രത്തില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടി. ഒപ്പം മദ്രാസ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.കോമും. ഇപ്പോള്‍ സോഷ്യോളജിയില്‍ മാസ്‌റെഴ്‌സ് ചെയ്യുകയുമാണ്.

അതിനിടക്കാണ് ഭാരതം ചുറ്റി സഞ്ചരിക്കാന്‍ മോഹം ജനിച്ചത്. സ്‌കൂളില്‍ പോയിരുന്നത് സൈക്കിളില്‍. പിന്നീട് സ്‌കൂട്ടി ഓടിച്ചു. അപ്പ ഓടിക്കുന്ന ബുള്ളറ്റ് വരെ ഓടിക്കാന്‍ പഠിച്ചു. ഒടുവില്‍ ക്രോസ് കണ്ട്രി യാത്രക്ക് തനിക്കു പ്രിയപ്പെട്ട ബജാജ് അവന്ജ.ര്‍ തന്നെ കൂട്ടായി. 35-40 കി.മീ. മൈലേജ്. അക്കണക്കിന് യാത്രക്ക് മൊത്തം വന്ന ഇന്ധനചെലവ് മാത്രം അമ്പതിനായിരം രൂപ.

അച്ഛനും അമ്മയും മകളും ചേര്‍ന്നാണ് യാത്രയുടെ റൂട്ടും ഇടത്താവളങ്ങളും ചാര്‍ട് ചെയ്തത്. ചെന്നെ യില്‍ നിന്ന് ഏപ്രി.ല്‍ 9നു തുടങ്ങി നവംബ.ര്‍ 19നു അവസാനിക്കത്തക്ക പരിപാടി. വിജയവാഡ, ഭുവനേ ശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി വഴി നോര്‍ത്ത് ഈസ്റ്റ്, പട്‌ന, ഡല്‍ഹി,ചണ്ടിഗഡ്, ശ്രിനഗര്‍, കാര്‍ഗി ല്‍, കുളു, മണലി, ജയപ്പൂര്‍,അഹമ്മദാബാദ്, മുംബൈ, തിരുവനന്തപുരം വഴി മടക്കം. എന്നും രാവിലെ ആറിനു യാത്ര തുടങ്ങും. വൈകിട്ട് ആറിനു അവസാനിപ്പിക്കും.

ഇന്ത്യ ഒട്ടാകെ ശാഖകലുള്ള അമ്മയുടെ സ്ഥാപനം ഈ.സി.ജി.സി താമസത്തിനും ഭക്ഷണത്തിനുമുള്ള ഏര്‍പ്പാട് ചെയ്തു. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ മറ്റൊരു സംഘടന സഹായിച്ചു. ലുധിയാന, കുളു, മണലി, ഗാങ്ങ്‌ടോക്, കല്‍പറ്റ എന്നിവിടങ്ങളിലെ അനുഭവം എന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുമെന്ന് രാധിക പറയുന്നു. വയനാടിന്റെ ഇളം തണുപ്പും ഹരിതഭംഗിയും എങ്ങിനെ മറക്കും? പക്ഷേ കേരളറോഡുകളിലെ തിക്കും തിരക്കും ബുധ്ധിമുട്ടായി.

'മേഘാലയത്തില്‍ മഴയായിരുന്നു. തന്മൂലം ചിറാപുഞ്ചിയില്‍ പോകാന്‍ കഴിഞ്ഞില്ല. ലുധിയാനയില്‍ ഒരു സ്‌കൂളില്‍ പ്രസംഗത്തിനു വിളിച്ചു. നഗര വീഥികളില്‍ ഹര്‍ഷാരവം മുഴക്കിയാണ് എന്നെ എതിരേറ്റത്. ജയപ്പൂരില്‍ എനിക്ക് .ഡെന്‍കു പനി പിടിപെട്ടു. പത്തു ദിവസം ആശുപത്രിയില്‍ കിടക്കേ ണ്ടി വന്നു. നാട്ടുകാര്‍ സഹായത്തിനുണ്ടായിരുന്നുവെങ്കിലും അപ്പ ഫ്‌ലൈറ്റില്‍ വന്നു കൂടെ നിന്നു'.

'ശ്രീനഗറില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ വന്‍കര അവസാനിക്കുന്ന കന്യാകുമാരിയിലേക്ക് 3600 കി.മീ. എന്നുകാണിക്കുന്ന ഒരു മൈല്‍കുറ്റി കണ്ടു രോമാഞ്ചം കൊണ്ടു. ഒരിടത്തു കടല്‍ മറ്റേ അറ്റത്തു ഹിമവാന്‍. രണ്ടിനെയും ബന്ധിപ്പിക്കുന്ന സ്‌നേഹവും സാഹോദര്യവും സമാധാനവും എത്ര അകലെ എന്ന് ചിന്തിച്ചപ്പോള്‍ എന്റെ മനം ഉരുകി. ആസേതുഹിമാചലം ആ സ്‌നേഹം, സാഹോദര്യം, സമാധാനം തിരിച്ചു വരണം. അതിനു വേണ്ടിയാണ് ഞാന്‍ ഈ യാത്ര ചെയ്തത്'--രാധിക പറയുന്നു.

നിക്കോണ്‍ ഡി7000 കാമറയില്‍ ഒരായിരം പടങ്ങളെ ങ്കിലും രാധിക എടുത്തിട്ടുണ്ട്.മൊബൈലില്‍ എണ്ണമറ്റ സെല്‍ഫികളും. എല്ലാം നിധിപോലെ സൂക്ഷിക്കുന്ന രാധിക, ഇടയ്ക്കിടെ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊണ്ടിരുന്നു. 'കാര്‍ഗില്‍ ആയാലും ഐസോളില്‍ ആയാലും ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ ടെക്‌നോളജി മാര്‍വല്‍ കയ്യിലുള്ളതിനാല്‍ ഒരിക്കലും ഞാന്‍ ഗൃഹാതുരത്വം അനുഭവിച്ചില്ല. എപ്പോഴും ഏതു നിമിഷവും അപ്പയും അമ്മയും ഫോണിന്റെ മറ്റേ അറ്റത്തു ഉണ്ടെന്നതു വലിയ ധൈര്യം നല്‍കി'.

മണിപ്പാലിലും ഉടുപ്പിയിലും ധാരാളമുള്ള തുളു ബ്രാഹ്മണ വിഭാഗത്തില്‍ പെടുന്ന ആളാണ് രാധിക റാവു എന്ന 26-കാരി. ജീവിതം തുടങ്ങിയിട്ടേ ഉള്ളു. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ഭാരത ദര്‍ശന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കണമെന്നുണ്ട്. ഏവറസ്റ്റ് കീഴടക്കണമെന്നതാണ് മറ്റൊരു സ്വപ്നം. സ്വപ്നങ്ങള്‍ ഉണ്ടായിരിക്കണമെന്നല്ലേ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം ഉപദേശിച്ചിട്ടുള്ളത്!

തിരുവനന്തപുരത്ത് മാധ്വ മഹിളാ മന്ടലിന്റെ ആഭിമുഖ്യത്തില്‍ രാധികയ്ക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. കെ.എല്‍. ശ്രീ, രാധികയ്ക്ക് ഉപഹാരം നല്‍കി. മാധ്വ തുളു ബ്രാഹ്മണ സമാജം സെക്രെടറി കെ. ആര്‍. ഗിരിഷ്, എല്‍.ആര്‍. പോറ്റി തുടങ്ങിയവ.ര്‍ അനുമോദന പ്രസംഗം ചെയ്തു.

ഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടിഒറ്റയ്ക്ക് ബൈക്കില്‍ ഭാരതദര്‍ശനം: രാധിക സഞ്ചരിച്ചത് ഏഴു മാസം, 27,000 കിലോമീറ്റര്‍ (കുര്യന്‍ പാമ്പാടി
Join WhatsApp News
ചുറ്റിക്കളി തങ്കപ്പൻ 2017-11-13 14:52:17
മോളെ നീ 27000 മയിലല്ലേ സഞ്ചരിച്ചുള്ളു? കഴിഞ്ഞ 45 വർഷമായി എത്രായിരം മയിൽ എന്നെ ചുറ്റിച്ചുകൊണ്ടിരിക്കുന്നുത് ? ബൈക്കല്ല മോളെ  എന്റെ ഭാര്യയുടെ കാര്യമാ പറയുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക