Image

ഡോ:സുനന്ദ നായര്‍ക്ക് 'കലാരത്‌നം 'പുരസ്‌കാരം സമ്മാനിച്ചു

അനില്‍ കെ പെണ്ണുക്കര Published on 13 November, 2017
ഡോ:സുനന്ദ നായര്‍ക്ക് 'കലാരത്‌നം 'പുരസ്‌കാരം സമ്മാനിച്ചു
ഷൊര്‍ണ്ണൂര്‍ : കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയ കലാരത്‌നം പുരസ്‌കാരം അമേരിക്കന്‍ മലയാളിയും നര്‍ത്തകിയുമായ സുനന്ദാ നായര്‍ക്കു സമ്മാനിച്ചു. കല്പ്പിത സര്‍വ്വകലാശാല ആയ കലാമണ്ഡലത്തിന്റെ പുരസ്‌കാരം ഇന്ത്യയിലെ കലാകാരന്മാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന നര്‍ത്തകിമാരെ തേടിയെത്തുന്ന ആദ്യത്തെ പുരസ്‌കാരം കൂടിയാണിത്.

കലാമണ്ഡലം കൂത്തമ്പലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വാര്‍ ഷികാഘോഷം വൈസ് ചാന്‍സലര്‍ റാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സദനം ബാലകൃഷ്ണന് ഫെലോഷിപ്പും മറ്റുള്ളവര്‍ക്ക് വിവിധ അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും സമ്മാനിച്ചു.

അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്.ഫെലോഷിപ്പ്: സദനം ബാലകൃഷ്ണന്‍, കലാരത്‌നം: ഡോ സുനന്ദ നായര്‍, എം.കെ. നായര്‍ പുരസ്‌കാരം: മഞ്ജു വാര്യര്‍,  മുകുന്ദ രാജ പുരസ്‌കാരം: ജോര്‍ജ് എസ്. പോള്‍,  കഥകളി വേഷം: കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കഥകളിസംഗീതം: കലാമണ്ഡലം എം. ഗോപാലകൃഷ്ണന്‍, ചെണ്ട: കലാനിലയം കുഞ്ചുണ്ണി,   മദ്ദളം: കലാമണ്ഡലം കുട്ടി നാരായണന്‍, ചുട്ടി: കലാമണ്ഡലം സതീശന്‍, തിമില: പെരിങ്ങോട് ചന്ദ്രന്‍, നൃത്തം: കലാമണ്ഡലം ശ്രീദേവി, തുള്ളല്‍: കലാമണ്ഡലം ബാലചന്ദ്രന്‍, മിഴാവ്: കലാമണ്ഡലം വി.അച്യുതാനന്ദന്‍.
 
മൃദംഗം: കലാമണ്ഡലം പി ക്യഷ്ണകുമാര്‍, കൂടിയാട്ടം: മാണി ദാമോദര ചാക്യാര്‍, കലാ ഗ്രന്ഥം:  ഞായത്ത് ബാലന്‍, ഡോക്യുമെന്ററി: രാജന്‍ കാരിമൂല, യുവപ്രതിഭ അവാര്‍ഡ്: കലാമണ്ഡലം സൂരജ്,  പൈക്കുളം രാമ ചാക്യാര്‍ പുരസ്‌കാരം: കലാമണ്ഡലം കനകകുമാര്‍,  ഡോ. വി. എസ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ്:  കലാമണ്ഡലം സംഗീത പ്രസാദ്, വടക്കന്‍ കണ്ണന്‍ നായര്‍ പുരസ്‌കാരം: കലാമണ്ഡലം  ശ്രീജ വിശ്വം, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ്: കലാമണ്ഡലം ഹരി ആര്‍. നായര്‍,  കെ.എസ്. ദിവാകരന്‍ നായര്‍ സൗഗന്ധിക പുരസ്‌കാരം: അമ്പലപുഴ സുരേഷ് വര്‍മ്മ, മരണാനന്തര ബഹുമതി: മാര്‍ഗി സതി.

ഭരണസമിതി അംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ വള്ളത്തോള്‍ വാസന്തിമേനോന്‍, ടി.കെ. വാസു, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ഹരിദാസ്, സിന്ധു സുബ്രഹ്മണ്യം, ശ്രീനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അടൂര്‍ പി. സുദര്‍ശനന്‍ അവതരിപ്പിച്ച സംഗീതക്കച്ചേരിയും രാത്രി കഥകളി അവാര്‍ഡ് ജേതാക്കളും കലാമണ്ഡലം അധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ച കഥകളിയും നടന്നു. രാവിലെ നിള കാമ്പസില്‍ വള്ളത്തോള്‍സമാധിയില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് വള്ളത്തോള്‍ അനുസ്മരണം, കാവ്യാര്‍ച്ചന എന്നിവ കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാവുണ്ണി അധ്യക്ഷത വഹിച്ചു.
കേരളാ കലാമണ്ഡലം ഏര്‍പ്പെടുത്തുന്ന കലാരത്‌നം പുരസ്‌കാരം ഡോ:സുനന്ദാ നായര്‍ക്ക് മാത്രമല്ല അമേരിക്കന്‍ മലയാളികള്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ.്
മോഹിനിയാട്ടത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ നര്‍ത്തകി എന്ന നിലയിലാണ് ഡോ:സുനന്ദ നായര്‍ക്ക് ഈ അസുലഭ അവസരം ലഭിച്ചത് .മോഹിയാട്ടത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള സുനന്ദാ നായര്‍   മോഹിനിയാട്ടത്തില്‍ മുംബെ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ജനിച്ചതും വളര്‍ന്നതും മുംബെയിലാണെങ്കിലും അവരുടെ മാതാപിതാക്കള്‍ കലയെ സ്‌നേഹിക്കുന്ന ഏറനാടന്‍ മലയാളികളാണ്.

തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ അമേരിക്കയിലെ ഹുസ്റ്റണിലേക്കു വിവാഹാനന്തരം കുടിയേറിയ സുനന്ദ നായര്‍ മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസിഡറായി അറിയപ്പെടുന്നു. ഹ്യൂസ്റ്റനില്‍ നൂറു കണക്കിന് കുട്ടികള്‍ക്ക് മോഹിനിയാട്ടത്തിലും ഇതര നൃത്ത രൂപങ്ങള്‍ക്കും സുനന്ദാ നായര്‍ പരിശീലനം നല്കുന്നുണ്ട് .മോഹിനിയാട്ടമുള്‍പ്പെടെയുള്ള നൃത്തരംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്‌റ് കൂടിയായ സുനന്ദ നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുകൂടിയാണ്. ഇന്‍ഡ്യന്‍ നൃത്തകലയിലെ പ്രഗത്ഭയുടെ മുന്‍നിരയിലേക്കു സ്വത്വബോധമാര്‍ന്ന സ്വപ്രയത്‌നത്തിലുടെ എത്തിച്ചേര്‍ന്ന സുനന്ദ നായര്‍ ഇന്‍ഡ്യയ്ക്കകത്തും ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും അരങ്ങേറുന്ന ഫെസ്റ്റിവലുകളില്‍ തന്റെ നൃത്തപ്രതിഭയുടെ നിറസാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്റ്റും നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുമാണ് സുനന്ദ. നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ സുനന്ദയ്ക്കു ലഭിച്ചിട്ടുണ്ട്. അഭിനയ ശിരോമണി പുരസ്‌ക്കാരം, കലാ സാഗര്‍ അവാര്‍ഡ്, ഗ്‌ളോബല്‍ ഇന്‍ഡ്യന്‍ എക്‌സലന്‍സ് അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഡോ:സുനന്ദ നായര്‍ക്ക് 'കലാരത്‌നം 'പുരസ്‌കാരം സമ്മാനിച്ചു
ഡോ:സുനന്ദ നായര്‍ക്ക് 'കലാരത്‌നം 'പുരസ്‌കാരം സമ്മാനിച്ചു
ഡോ:സുനന്ദ നായര്‍ക്ക് 'കലാരത്‌നം 'പുരസ്‌കാരം സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക