മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത് യുവതാരം അനു സിത്താരയാണ്. ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രം എന്നാണ് വിവരം.
അനു സിതാരയ്ക്കൊപ്പം റായ് ലക്ഷ്മി, ദീപ്തി സതി എന്നിവരും ചിത്രത്തിലെത്തുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയായിരിക്കും അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.