Image

ഡോ. കെ.പി. വര്‍ഗീസ് കണ്ണാര്‍ക്കാട് മെരിലാന്‍ഡില്‍ നിര്യാതനായി

Published on 14 November, 2017
ഡോ. കെ.പി. വര്‍ഗീസ് കണ്ണാര്‍ക്കാട് മെരിലാന്‍ഡില്‍ നിര്യാതനായി
ലേനാര്‍ഡ്ട്ണ്‍, മെരിലാന്‍ഡ്: സാമുഹിക സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന ആദ്യകാല മലയാളിയായ ഡോ. കെ.പി. വര്‍ഗീസ് കണ്ണാര്‍ക്കാട് നിര്യാതനായി. തേവര സ്വദേശിയാണ്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്‍ സ്ഥാപക്രിലൊരാളും 1977-ല്‍ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നാഷണല്‍ ഷ്രൈന്‍ ബസിലിക്കയില്‍ വേളാങ്കണ്ണി ഓറട്ടറി സ്ഥാപിക്കുന്നതിനു ചുക്കാന്‍ പിടിച്ചവരിലൊരാളാണ്.

ഓള്‍ കേരള മെഡിക്കല്‍ അസോസിയേഷന്റെ നേതാവുമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കു വഹിച്ചു. ഡി.സി.മേഖലയിലെ ഇന്ത്യാക്കാരുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും സഹായമെത്തിക്കാന്‍ അദ്ധേഹം എന്നും തല്പരനായിരുന്നു.
പൊതുദര്‍ശനം ഞായറാഴ്ച്ച നാലു മണിക്ക്. സംസ്‌കാരം തിങ്കളാഴ്ച 11 മണിക്കെ ലേനാര്‍ഡ്ട്ണില്‍. 

Wake Service will be on SUN 19, 
Funeral Service at 11 am on  20th NOV  at 
St. Aloysius Gonzaga Catholic Church,
22800 Washington Street, Leonardtown, MD 20650 and the Cemetery is Charles Memorial Garden.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക