Image

നിലവറയിലെ നിലാവ് (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)

പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D. Published on 15 November, 2017
നിലവറയിലെ നിലാവ്    (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
ഹേ! സൂര്യസ്ത്രീ!
ചവറ്റുകൊട്ടയില്‍ അഴുകിയ പലവ്യഞ്ജനം
മനംമാറ്റ മറവിയില്‍ പരിവഹിക്കുന്നതെന്തിന്?
അറിയാത്ത നഗരചരിത്രം പഠിക്കാതെ ചെറുമക്കള്‍
പാഠപുസ്തകത്താള്‍ ദുരന്തനാടകമാക്കുന്നതെന്തേ?
ഇന്ധനം നശിച്ചുറച്ച അസ്വസ്ഥതയുടെ യന്ത്രചക്രം
ഗോപുരമണിനാക്ക് അടര്‍ന്ന വേദിയില്‍ തകര്‍ന്നതെന്ന്?

ചിലമ്പൂരുന്ന മേപ്പിള്‍ച്ചില്ലയിലെ പഞ്ചവര്‍ണ്ണക്കിളി
സമയബോധം പണയപ്പെടുത്തുന്ന വ്യായാമവിയര്‍പ്പ്
വിശ്രമവേളയിലെ കണ്‍സാധക പേശീമരവിപ്പ്
ഭോജനോച്ഛിഷ്ടം നിരാകരിക്കുന്ന കാക്കമലച്ചില്‍.
തീവാര്‍ത്തകള്‍ക്കു മോങ്ങുന്ന കാണിക്കൂട്ടം
പുറ്റുമണ്ണില്‍ ഇരതേടുന്ന വിരയെ പോറ്റല്‍.

ജ്യോതിഷിപിതാവു കുറിച്ച
ജാതകദോഷം തിരുത്തിയ അപൂര്‍വ്വത
കല്ലച്ചിന്റെ കരച്ചില്‍ കയ്പുനീര്‍
ഡിജിറ്റല്‍ ടൈപ്പിലേക്കു കുതിച്ച
പ്രയാണക്കുരിശുതാങ്ങിയോരെ
പ്രണയിച്ചു പ്രണാമമര്‍പ്പിച്ച്
സ്ത്രീയും പുരുഷനും അടുക്കുന്ന
വാക്കിന്റിടയിലെ തരംഗദൈര്‍ഘ്യം
സമന്വയ മന്ത്രണത്തില്‍ കുരുക്കുന്നു.

നിശാചന്ദ്രന്‍ മേദിനീത്തടത്തില്‍
ചുറ്റിക്കറങ്ങുന്ന മടുപ്പില്‍
നിന്നെയും വാതുവെപ്പില്‍ വലംവെക്കുന്നു.


നിലവറയിലെ നിലാവ്    (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക