Image

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഭരണം പുതിയ ഭരണസമിതിക്ക്‌ തന്നെയെന്ന്‌ ഹൈക്കോടതി

Published on 15 November, 2017
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഭരണം പുതിയ ഭരണസമിതിക്ക്‌ തന്നെയെന്ന്‌ ഹൈക്കോടതി

പുതിയതായി ചുമതലയേറ്റ ഭരണസമിതിയ്‌ക്ക്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തില്‍ തുടരാമെന്ന്‌ ഹൈക്കോടതി. ഓര്‍ഡിനന്‍സ്‌ വഴി ദേവസ്വം ബോര്‍ഡ്‌ സ്ഥാനത്ത്‌ നിന്ന്‌ തന്നെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌ത്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌. 

പുതിയ ഭരണ സമിതി അധികാരം ഏറ്റെടുക്കുന്നത്‌ സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു. ഇന്നാണ്‌ ദേവസ്വം ബോര്‍ഡ്‌ പുതിയ ഭരണ സമിതി അധികാരമേറ്റെടുത്തത്‌.

മുന്‍ ഭരണസമിതിയുടെ കാലാവധി ശനിയാഴ്‌ച അവസാനിക്കാനിരിക്കെയായിരുന്നു പ്രയാറിനെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ നീക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം. 1950 ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്‌തുകൊണ്ടാണ്‌ ഓര്‍ഡിനന്‍സ്‌ ഇറക്കിയത്‌. സര്‍ക്കാര്‍ നടപടിയെ പ്രതികൂലിച്ചുകൊണ്ട്‌ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്‌ക്കാന്‍ വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട്‌ ഒപ്പുവച്ചതോടെയാണ്‌ പ്രയാറിന്‌ പുറത്തേക്കുള്ള വാതില്‍ തുറന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക