Image

ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചു; ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌ക പട്ടിണിമൂലം മരിച്ചു

Published on 16 November, 2017
ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചു; ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌ക പട്ടിണിമൂലം മരിച്ചു


റേഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള പട്ടിണി മരണം തുടര്‍ക്കഥയാകുന്നു. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്‌ സംഭവം. ശരീരം തളര്‍ന്ന്‌ കിടപ്പിലായിരുന്ന ഷാകിന അഷ്‌റഫ്‌ (50) ആണ്‌ മരിച്ചത്‌. അഞ്ച്‌ ദിവസമായി ഷാകിന പട്ടിണിയായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു.
ഏറെ നാളായി ഷാകിന കിടപ്പിലായിരുന്നു. 

കുടുംബത്തിന്റെ നാഥയായി റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്‌ ഷാകിനയെയായിരുന്നു. നേരിട്ടെത്തി വിരലടയാളം പതിപ്പിക്കാത്തതിനെത്തുടര്‍ന്ന്‌ ഷാകിനയ്‌ക്ക്‌ ആധാര്‍കാര്‍ഡ്‌ നല്‍കിയിരുന്നില്ല. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ കുറേ നാളുകളായി ഷാകിനയുടെ കുടുംബത്തിന്‌ റേഷന്‍ നിഷേധിച്ചിരുന്നു.


തന്റെ ഭാര്യ പട്ടിണിമൂലമാണ്‌ മരിച്ചതെന്ന്‌ ഷാകിനയുടെ ഭര്‍ത്താവ്‌ മൊഹദ്‌ ഇഷാക്‌ രാതിപ്പെടുന്നു. അവള്‍ തീര്‍ത്തും അവശയായിരുന്നു. പല ആവശ്യങ്ങള്‍ക്കും റിക്ഷയിലായിരുന്നു അവളെ കൊണ്ടപുപോയിരുന്നത്‌. റേഷന്‌ വേണ്ടി കടയുടമയോട്‌ കേണപേക്ഷിച്ചിട്ടുണ്ട്‌. എന്നാല്‍ അവര്‍ സമ്മതിച്ചില്ലെന്നും മൊഹദ്‌ ഇഷാക്‌ പറയുന്നു. അതേസമയം, പട്ടിണിമൂലമല്ല ഷാകിന മരിച്ചതെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ആരോഗ്യപരമായ പ്രശ്‌നങ്ങളാണ്‌ മരണകാരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക