Image

'സെക്‌സി ദുര്‍ഗ' : കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി

Published on 17 November, 2017
'സെക്‌സി ദുര്‍ഗ' : കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി

കൊച്ചി :സെക്‌സി ദുര്‍ഗ' വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ചിത്രം നിങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്തതു കൊണ്ടല്ലേ പ്രദര്‍ശനാനുമതി നല്‍കാഞ്ഞതെന്ന്‌ ഹൈകോടതി ചോദിച്ചു.

എം ടി യുടെ നിര്‍മാല്യം എന്ന ചിത്രത്തിന്‌ ഇക്കാലത്ത്‌ എന്താവും അവസ്ഥ. സെന്‍സര്‍ ബോര്‍ഡ്‌ അനുമതി നല്‍കിയ കോപ്പി പ്രദര്‍ശിപ്പിച്ചു കൂടേ എന്നും കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ഏക പക്ഷീയമാണെന്ന്‌ കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ഓഗസ്റ്റില്‍ സമര്‍പ്പിച്ച സിനിമ നവംബര്‍ 10 ന്‌ തള്ളി. ഹര്‍ജിക്കാരന്‌ ഭേദഗതിക്ക്‌ അവസരം നല്‍കിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍  വാദം തുടരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക