Image

തിരുവനന്തപുരത്ത്‌ മല്‍സരയോട്ടത്തിനിടെ കാര്‍ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു

Published on 17 November, 2017
തിരുവനന്തപുരത്ത്‌  മല്‍സരയോട്ടത്തിനിടെ കാര്‍ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു

തിരുവനന്തപുരം: രാജ്‌ഭവനു മുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ട്‌ യുവാവ്‌ മരിച്ചു. നാലു പേര്‍ക്ക്‌ ഗുരുതര പരിക്കേറ്റു. വള്ളക്കടവ്‌ പെരുന്താന്നി സുഭാഷ്‌ നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ്‌ ആണ്‌ മരിച്ചത്‌. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌.

അനന്യ, ഗൗരി, ശുഭ എന്നിവരാണ്‌ പരിക്കേറ്റ്‌ ചികിത്സയിലുള്ളത്‌. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും എസ്‌!യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി പതിനൊന്നിനായിരുന്നു അപകടം.

താല്‍കാലിക രജിസ്‌ട്രേഷനിലുള്ള കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു നിയന്ത്രണംവിട്ട്‌ വൈദ്യുതി പോസ്റ്റിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.

പുതിയ കാറുമായി രാത്രി നടത്തിയ മല്‍സരയോട്ടമാണ്‌ അപകടമുണ്ടാക്കിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക