Image

അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് വക്താവിന് രണ്ടു വര്‍ഷം തടവ്

Published on 17 November, 2017
അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് വക്താവിന് രണ്ടു വര്‍ഷം തടവ്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് വക്താവിന് രണ്ടു വര്‍ഷം തടവ്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്രയെയാണ് രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. ഭോപ്പാല്‍ പ്രത്യേക കോടതിയുടേതാണ് വിധി. വ്യാപം (മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്) അഴിമതിയില്‍ ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധന സിംഗിനും പങ്കുണ്ടെന്ന മിശ്രയുടെ പരാമര്‍ശമാണ് കേസിനിടയാക്കിയത്.

2014 ല്‍ ആണ് മിശ്രയ്‌ക്കെതിരെ മാനനഷ്ട ഹര്‍ജി നല്‍കുന്നത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഭരണഘടനാപരമായ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് മാനഹാനി ഉണ്ടാക്കിയതായി കോടതി കണ്ടെത്തി. ജയില്‍ ശിക്ഷയ്‌ക്കൊപ്പം 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക