Image

അമ്മയെ കള്ളു കുടിപ്പിച്ച അമ്മയുടെ ജിമിക്കി കമ്മല്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 17 November, 2017
അമ്മയെ കള്ളു കുടിപ്പിച്ച അമ്മയുടെ ജിമിക്കി കമ്മല്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ജിമിക്കി കമ്മല്‍ ഒരു കമ്മല്‍ മാത്രമായിരുന്നു ഇന്നലെ. എന്നാല്‍ ഇന്നതും കേരളത്തില്‍ വിവാദത്തിന്റെ അലകളുയര്‍ത്തുകയാണ്. അമ്മയുടെ ജിമിക്കി കമ്മല്‍ അച്ഛന്‍ കട്ടോണ്ടുപോയി കള്ളുവാങ്ങിച്ചു. അതില്‍ അരിശം വന്ന് അമ്മ അച്ഛന്‍ വാങ്ങിച്ചു കൊണ്ടുവന്ന കള്ളു മുഴുവന്‍ കുടിച്ചു തീര്‍ത്തു. കേരളത്തില്‍ വിവാദത്തിന്റെ അലകളുയര്‍ത്തി യ ജിമിക്കി കമ്മലിലെ രണ്ട് വരി പാട്ടാണിത്. ഒരാവേശത്തിനോ ഒരു വ്യത്യസ്തതയ്‌ക്കോ ജിമിക്കി കമ്മല്‍ ചേര്‍ത്ത് ഒരു പാട്ട് എഴുതിയതാണ്. എന്നാല്‍ അത് അയാള്‍ പോലുമറിയാതെ ജനങ്ങളുടെ നാവിന്‍ തുമ്പത്ത് ഈണമായി. ജനങ്ങളെന്ന് മൊത്തത്തില്‍ പറയേണ്ട, യുവാക്കളുടെ ഇടയില്‍ എന്നു പറയുന്നതാവും ശരി. എന്തായാലും അതും അതിന്റെ ചുവടുകളും ഇന്ന് സോഷ്യല്‍ മീഡിയകളില്‍ക്കൂടി യുവാക്കളുടെ ഇടയില്‍ ഹരമായി മാറിയെന്നതാണ് സത്യം.

ആ ഹരം കേരളക്കരയില്‍ ആകെ പടര്‍ന്നു പിടിച്ചപ്പോഴാണ് പലരും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ച് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ അമ്മയുടെ ജിമിക്കി കമ്മല്‍ അച്ഛന്‍ മോഷ്ടിച്ചു കൊണ്ടുപോയി കള്ളുവാങ്ങി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അ മ്മയ്ക്കതില്‍ അരിശം മൂത്തു. എന്നിട്ട് ആ കള്ളെടുത്ത് അമ്മ ഒറ്റ വലിക്കങ്ങു കുടിച്ചു തീര്‍ത്തു. ഒരു പാട്ടെന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ അതൊരു അടി പൊളി പാട്ടായി പറയാം. അതിന്റെ വരികളിലെ അര്‍ത്ഥം നോക്കിയാല്‍ യാഥാസ്ഥിതികര്‍ നെറ്റി ചുളിക്കും. കാരണം അതിന്റെ അര്‍ത്ഥം കേരളത്തിലെ യാഥാസ്ഥിതിക മനോഭാവത്തിന് യോജിക്കാത്തതാണത്രേ. അതാണ് യാഥാസ്ഥിതികരുടെ അഭിപ്രായം.

അച്ഛന്മാര്‍ കുടിക്കുന്നത് ഒരു അപൂര്‍വ്വ സംഭവമല്ല. അച്ഛന്മാര്‍ അമ്മമാരുടെ സ്വര്‍ണ്ണം വിറ്റ് കുടിക്കുന്നതും ഒരു പുതുമയല്ല. അപ്പോള്‍ എവിടെയാണ് ആ വരികളില്‍ അഭംഗിയുണ്ടായത്. നമുക്ക് യോജിക്കാന്‍ പറ്റാത്തത്. അച്ഛന്‍ കമ്മല്‍ മോഷ്ടിച്ചതില്‍ അമ്മ അരിശം തീര്‍ത്തതിനാലാണ്. അച്ഛന്‍ കമ്മല്‍ വിറ്റു കൊണ്ടുവന്ന കള്ളു മുഴുവന്‍ അമ്മ കുടിച്ചു തീര്‍ത്തുയെന്നതില്‍. പാശ്ചാത്യരാജ്യത്ത് അങ്ങനെ ഒരു പാട്ട് പാടിയാല്‍ അതില്‍ ആരും അതിശയോക്തി പറയില്ല. കള്ളു കുടിയൊന്നും അവിടെ ഒരു വിഷയമെ അല്ല.

കേരളത്തിലും ഇപ്പോള്‍ കള്ളുകുടി ഒരു പുതുമയല്ല. പുരുഷന്മാരുടെ ആധിപത്യമായിരുന്ന കേരളത്തിലെ കള്ളുകുടിയില്‍ ഇന്ന് സ്ത്രീകളും ആധിപത്യമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ ഇന്ന് കേരളത്തില്‍ കള്ളുകുടിയെന്ന പ്രതിഭാ സത്തിലാണ്. അതുകൊണ്ട് കേരളത്തിലും ഇന്ന് ഒരപൂര്‍വ്വ കാര്യമല്ല കള്ളുകുടി. അതുകൊണ്ട് കള്ളുകുടിയെക്കുറിച്ച് ഈ പാട്ടില്‍ എന്തെങ്കിലും പറയുന്നത് ഒരു വലിയ തെറ്റായി കാണുന്നില്ല. എന്നാല്‍ അമ്മയുടെ കള്ളു കുടിയാണ് ഒരഭംഗിയായി തോന്നുന്നത്.

കാലഘട്ടം എത്ര മാറിയാലും നമ്മുടെ മനസ്സിലെ ചില സങ്കല്പങ്ങള്‍ മാറാന്‍ സാദ്ധ്യത കുറവാണ്. അമ്മയെന്ന വാക്ക് കേള്‍ക്കുമ്പോള്‍ അമ്മയുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടുള്ള ഏതൊരു വ്യക്തിയുടെയും മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്. സ്‌നേഹത്തിന്റെ ക്ഷമയുടെ സഹനത്തിന്റെ കരുണയുടെ നന്മയുടെ ഒരു രൂപം. പത്തുമാസം ചുമന്നുയെന്ന ഒരു ഭീമമായ ആ കണക്കിന് തുല്യമായ തുക ലോക ബാങ്കില്‍ നിന്നുപോലും എടുക്കാന്‍ പറ്റാത്തത്ര മൂല്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. എന്നാലും അതില്‍ പരിഭവം അമ്മയ്ക്കില്ല. അതാണ് അമ്മ എന്ന വാക്കും വ്യക്തിയും.

പരിഭവങ്ങളും പരാതികളുമൊന്നുമില്ലാതെ എല്ലാം ഉള്ളിലൊതുക്കി കുടുംബത്തിന്റെ കെട്ടുറപ്പിനും ഐശ്വര്യത്തിനും വേണ്ടി ജീവിക്കുന്നവരാണ് നമ്മുടെ സങ്കല്പത്തിലെ അമ്മ. അമ്മയില്‍ നിന്ന് മമ്മിയിലേക്ക് നാം മാറിയപ്പോള്‍ അല്പം പരിഷ്ക്കാരവും മമ്മിയിലേക്ക് മാറിയെങ്കിലും അടിസ്ഥാനപരമായ സങ്കല്പത്തില്‍ നിന്ന് അത്രയധി കമൊന്നും മാറിയിട്ടില്ല. ഓരോരോ ഭാഗത്ത് ഓരോരോ സംസ് കാരമാണ്. അതില്‍ വിഭിന്നതകള്‍ ഉണ്ടാകാം. എന്നാല്‍ നമ്മുടെ സംസ്കാരത്തിലെ അമ്മ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുമോയെന്നതാണ് പലരുടേയും ചോദ്യം പലരേയും ചൊടിപ്പിച്ചതും അതാണ്. അതില്‍ തെറ്റ് പറ യാനും കഴിയില്ല.

എല്ലാവര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്. മനസ്സില്‍ തോന്നുന്നതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ ഛര്‍ദ്ദിക്കുമ്പോള്‍ അത് ഒരു മഹത്തായ രചനയായി ആരും കരുതുകയില്ല. അത് ഒരു ചലനം മാത്രമെ ഉണ്ടാക്കുകയുള്ളു. ഒരു ബഹളം മാത്രമെ അതില്‍ക്കൂടി ഉണ്ടാകുകയു ള്ളു. പ്രത്യേകിച്ച് മലയാള ഗാനരചനകളിലും മറ്റും. ഏതാനും വര്‍ഷങ്ങള്‍ക്കു മന്‍പ് അമ്മായി ചുട്ട അപ്പം മരുമകന്‍ കട്ടു തിന്നുയെന്ന ഒരു സിനിമാ പാട്ട് കേരളത്തിലെ യുവാക്കളുടെ ഇടയില്‍ ഹരമായിരുന്നു. അതൊരു ഓളമുണ്ടാക്കി വന്ന വഴിയെ പോയി. ഇന്ന് അതാരെങ്കിലുമോര്‍ക്കുന്നുണ്ടോയെന്ന് സംശയമാണ്. ആന്റോയെന്ന ഗായകന്‍ പാടിയ ഒരു പാട്ട് പണ്ടുണ്ടായിരുന്നു. എണ്‍പത്തിയാറില്‍ ഇറങ്ങിയ അപ്പോഴ് പറഞ്ഞില്ലെ പോകണ്ടാ പോകണ്ടാന്ന് തുടങ്ങുന്ന ഒരു സിനിമാഗാനം. അതും കുറെക്കാലം ഒരു തരംഗമായിരുന്നു. അതും ഇന്ന് വിസ്മതൃതിയിലാണ്ടുപോയിയെന്നു പറയാം. അതിനൊക്കെ മുന്‍പ് നാല് അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥാനാര്‍ത്ഥി സാറാമ്മയെന്ന ഒരു പഴയ കാല സിനിമയില്‍ സ്ഥാനാര്‍ത്ഥി സാറാമ്മയ്ക്കുവേണ്ടി വോട്ടുപി ടിച്ചുകൊണ്ട് അടൂര്‍ഭാസി പാടി അഭിനയിച്ച ഒരു പാട്ടുണ്ട്. തിര ഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന വാഗ്ദാനങ്ങളെ പുച്ഛി ച്ചുകൊണ്ട് അതിനെ കളിയാക്കികൊണ്ടായിരുന്നു ആ പാട്ട്. തോട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കാം. പണക്കാര്‍ക്ക് മരുഭൂമി. കൃഷിക്കാര്‍ക്ക് വിളഭൂമി. എന്‍ജിയോമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല്‌ നാലിരട്ടി ....അങ്ങനെ ഒരു വന്‍ വാഗ്ദാനത്തിന്റെ നീണ്ട നിര തന്നെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. നമ്മുടെ മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വാഗ്ദാനങ്ങള്‍ പോലെ. എന്നാല്‍ ആ ഗാനം കുറെ നാള് തരംഗമായിയെന്നു പറയാം.

അടിപൊളി ഗാനങ്ങളും അടിപൊളി സിനിമകളും ഒരു ബഹളമുണ്ടാക്കി അപ്രത്യക്ഷമാകുകയാണ് പതിവ്. അത് ആ കാലത്തില്‍ മാത്രമായി ഒതുങ്ങി കര്‍ട്ടനു പുറകില്‍ ഒതുങ്ങിക്കൂടുകയാണ് പതിവ്. എന്നാല്‍ ഹൃദയ സ്പര്‍ശിയായ ഗാനങ്ങളും കവിതകളും സിനിമകളും കാലങ്ങളോളം നീണ്ടുനില്‍ക്കും. അതിന്റെ വരികള്‍ തലമുറകള്‍ കൈമാറി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കും. പഴയകാലത്തുള്ള എത്രയെത്ര ഹൃദയസ് പര്‍ശിയായ സിനിമാ ഗാനങ്ങളാണ് ഇന്നും നാം മൂളിപ്പാട്ടായി പാടുന്നത്. വേദികളില്‍ അത് ഹരം കൊള്ളിക്കുന്നത് കേള്‍ക്കുമ്പോള്‍ അതിനൊത്ത് ഇന്നത്തെ തലമുറപോലും പഴയതലമുറക്കൊത്ത് ചുണ്ടനക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ നാം കുളിര്‍മയണിയാറില്ലെ. ഉദാഹരണത്തിന് അകലെ അകലെയെന്ന യേശുദാസിന്റെയും ജാനകിയമ്മയുടേയും ആ ചലച്ചിത്രഗാനം തന്നെയെടുക്കാം. എത്ര തലമുറ കഴിഞ്ഞിട്ടും ഇന്നും ജനം ആ പാട്ട് കേള്‍ക്കുമ്പോള്‍ അതില്‍ നാം ലയിച്ചു പോകാറുണ്ട്. അതിന്റെ ഈണം നമ്മുടെ ചുണ്ടുകള്‍ക്ക് ചുവടു വെയ്ക്കാറുണ്ട്. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ആ വരികളില്‍ അമ്മയെക്കൊണ്ട് കുടിപ്പിക്കുകയോ അമ്മായിയെക്കൊണ്ട് ദോശ ചുടീപ്പിക്കുകയോ ഇല്ല. അര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തിയ വരികള്‍ക്ക് മധുരതരമായ ഈണം നല്‍കിയപ്പോള്‍ അത് തലമുറകളുടെ സംഗീതമായി മാറി.

അതുപോലെയാണ് മലയാള സിനിമകളുടെ കാര്യവും. മലയാള സിനിമകള്‍ എന്ന് നാം ഓര്‍ക്കുമ്പോല്‍ നമ്മുടെ മുന്നിലെത്തുന്നത് പഴയകാലത്തിലെ ഒരു പിടി നല്ല സിനിമകളാണ്. സത്യനും മധുവും നസീറും ബഹദൂറും കുതിരവട്ടവും ജഗതി യും മാളയും തിലകനും നെടുമുടിയും ഗോപിയും മുരളിയും മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ യാണ് ആ നിരയുണ്ടാകുന്നത്. അവരുടെ നല്ല കുറെ കഥാപാത്രങ്ങളും ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. അതിനു ശേഷം എത്രയോ അടിപൊളി സിനിമകളും തട്ടുപൊളിപ്പന്‍ ക ഥാപാത്രങ്ങളും വന്നുപോയി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന പാട്ടുകളും ഹൃദയസ്പര്‍ശിയായ എന്നും ജനമനസ്സുകളില്‍ നില്‍ ക്കുമെന്നതാണ് ഇതില്‍ കൂടി മനസ്സിലാക്കാന്‍ കഴിയുക. അപ്പോള്‍ അടിപൊളി പാട്ടുകളും സിനിമകളും വന്നാലും പോയാലും അതൊന്നും എക്കാലത്തെയും ഹിറ്റുകളാകാറുമില്ല. അതു കൊണ്ട് അതൊരു വിവാദമാക്കുന്നതില്‍ അര്‍ത്ഥവുമില്ലായെന്നു തന്നെ പറയാം. അതുപോലെ അമ്മമാരെപ്പോലും മോശമായി ചിത്രീകരിക്കുകയും എഴുതുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ പറ്റുമോ. മനസ്സില്‍ തോന്നുന്നതെന്തുമെന്നത് അടിപൊളിയായാല്‍ അതും അംഗീകരിക്കാനുംപറ്റാതെവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക