Image

യൂണിവേഴ്‌സിറ്റികളെ ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ആപ്പ്

പി.പി.ചെറിയാന്‍ Published on 18 November, 2017
യൂണിവേഴ്‌സിറ്റികളെ ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ആപ്പ്
ഓസ്റ്റിന്‍: അമേരിക്കയിലെ നൂറില്‍ പരം യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങള്‍ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈല്‍ ആപ്പിന്(UNIBEES) ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രൂപം നല്‍കി.
യൂണിബീസ് ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ തികച്ചും സൗജന്യമാണ്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്(ഡാളസ്സിലെ) ബിസിനസ്സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ അഭിനവ് വര്‍മ്മ, ചന്ദ്രകിരണ്‍ എന്നിവരാണ് ഇതിന് പുറകില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങള്‍. യു.ടി. ടെക്‌സസില്‍ ഉള്‍പ്പെട്ട ഡാളസ്, ഓസ്റ്റിന്‍, ആര്‍ലിംഗ്ടണ്‍, ടെക്‌സസ് എ ആന്റ് എം(A&M) തുടങ്ങിയ സ്‌ക്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കമെങ്കിലും, പിന്നീട് നൂറോളം യൂണിവേഴ്‌സിറ്റികളെ കൂടെ ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതിന് ഇവര്‍ക്ക് കഴിഞ്ഞു.

ആദ്യ നാലു കാമ്പസുകളില്‍ മാത്രം 12,000 വിദ്യാര്‍ത്ഥികള്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
ആപ്പിന്റെ മുഖ്യ ശില്പിയായ അഭിനവ് വര്‍മ്മയെ ഫ്യൂച്ചര്‍ സി.ഇ.ഒ. അവാര്‍ഡ് നല്‍കി നവീന്‍ ജിന്‍ഡാള്‍ സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന്റ് ആദരിച്ചിരുന്നു.

യൂണിബീസിന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇനൊവേഷന്‍ 25,000 ഡോളറിന്റെ ഗ്രാന്റും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ UNIBEES മൊബൈല്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.

യൂണിവേഴ്‌സിറ്റികളെ ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ആപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക