Image

'അകലാട് പ്രവാസി ഫ്രണ്ട്‌സ്' പുതിയ ഭരണ സമിതി

എസ്. എ. അബ്ദുല്‍ റഹിമാന്‍ Published on 18 November, 2017
 'അകലാട് പ്രവാസി ഫ്രണ്ട്‌സ്' പുതിയ ഭരണ സമിതി
അബുദാബി : തൃശൂര്‍ ജില്ലയിലെ അകലാട് നിവാസികളുടെ യു. എ. ഇ. യിലെ  പ്രവാസി കൂട്ടായ്മ 'അകലാട് പ്രവാസി ഫ്രണ്ട്‌സ്' ജനറല്‍ ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടന്നു.

എസ്. എ. അബ്ദുല്‍ റഹിമാന്‍ (പ്രസിഡണ്ട്) സിദ്ധീഖ് കെ. അകലാട് (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. വിവിധ എമിറേറ്റുകളില്‍ നിന്നുമായി അകലാട് നിവാസികളായ 125 ല്‍ അധികം അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.

അകലാട് പ്രവാസി ഫ്രണ്ട്‌സ് രക്ഷാധികാരി അബുബക്കര്‍  എ. പി. മുഖ്യ അതിഥിയായിരുന്നു. മുന്‍ പ്രസിഡണ്ട്  പി. കെ. ഷാഫി ആദ്ധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി ഉസാമുദ്ധീന്‍ സ്വാഗതവും ഷജീല്‍ നന്ദിയും പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് അകലാട് എന്ന പ്രദേശത്തിന്റെ സാമൂഹ്യ മേഖലയില്‍  മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ഈ കൂട്ടായ്മക്കു കഴിഞ്ഞുവെന്നും കൂടുതല്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു  പോകുമെന്നും  ഈ കൂട്ടായ്മയുമായി സഹകരിച്ച് പ്രവര്‍ത്തി ക്കാന്‍ താല്പര്യമുള്ള  യു. എ. ഇ. യിലെ  അകലാട്  നിവാസികള്‍ സംഘാടകരുമായി ബന്ധപ്പെടണം എന്നും ഭാരവാഹികള്‍ അറിയിച്ചു. ( ഫോണ്‍ : 050 3393 275 )

 'അകലാട് പ്രവാസി ഫ്രണ്ട്‌സ്' പുതിയ ഭരണ സമിതി
 'അകലാട് പ്രവാസി ഫ്രണ്ട്‌സ്' പുതിയ ഭരണ സമിതി
 'അകലാട് പ്രവാസി ഫ്രണ്ട്‌സ്' പുതിയ ഭരണ സമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക