Image

മൂഡീസ്‌ റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറക്കരുതെന്ന്‌ മന്‍മോഹന്‍ സിങ്‌

Published on 18 November, 2017
മൂഡീസ്‌ റേറ്റിങ്ങില്‍  പ്രധാനമന്ത്രി  മതിമറക്കരുതെന്ന്‌ മന്‍മോഹന്‍ സിങ്‌

മൂഡീസ്‌ റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന്‌ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ദനുമായ ഡോ. മന്‍മോഹന്‍ സിങ്‌. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി വര്‍ധിക്കുന്നത്‌ നല്ല ലക്ഷണമല്ലെന്നും സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്‌ വിപണി ഉടന്‍ കരകയറില്ലെന്നും അദേഹം പറഞ്ഞു.

എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജില്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനം. തൊഴിലില്ലായ്‌മ നിരക്ക്‌ ഉയര്‍ന്നു. ആഗോളവല്‍ക്കരണത്തിന്റെയും മറ്റും ഫലമായി രാജ്യത്ത്‌ സാമ്പത്തിക അസമത്വം ഉയര്‍ന്നുവെന്നും മന്‍മോഹന്‍ സിങ്‌ അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക