തീയേറ്റര്‍ ഗ്രൂപ്പ് മസക്കറ്റിന്റെ സ്ഥാപകനും അമരക്കാരനുമായ കെ.പി. എ. സി.അന്‍സാര്‍ ഇബ്രാഹിം മാഷിന്റെ നേതൃത്വത്തില്‍ മുന്‍ കാലങ്ങളില്‍ അണിയിച്ചൊരുക്കിയ കെ.പി.എ. സി യുടെ വിശ്വവിഖ്യാതമായ നാടകങ്ങളുടെ പട്ടികയില്‍ പെടുന്ന അശ്വമേധവും, മുടിയനായ പുത്രനും ശേഷം
മൂന്നാമതായി അരങ്ങില്‍ എത്തുന്ന ദൃശ്യ വിസ്മയം ആവട്ടെ കേരള സര്‍ക്കാരിന്റെ 5 സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ അസ്തമിക്കാത്ത സൂര്യന് ആണ്...
.അരങ്ങില്‍ എത്തുമ്പോ ഒരുപാട് വെല്ലുവിളികള്‍ ഉള്ള നിരവധി കഥാപാത്രങ്ങളെ അണിനിരത്തി ഒരു ഇരുത്തം വന്ന സംവിധായകന്റെ എല്ലാ മേന്മയോടും കൂടി അന്‍സാര്‍ മാഷ് ഈ കഥാപാത്രങ്ങളെ നമ്മുടെ മുന്നിലേക്കു തുറന്നു വിടുന്നു..
തിയേറ്റര്‍ ഗ്രൂപ്പിന്റെ ഈ ദൃശ്യ വിരുന്നു കാണാന്‍ എല്ലാ ഒമാന്‍ മലയാളി മെമ്പേഴ്സിനെയും അന്നേ ദിവസം ഡിസംബര്‍ ഒന്നാം തീയതി റൂവി അല്‍ഫലാജ് അങ്കണത്തിലേക് സ്വാഗതം ചെയ്തു കൊള്ളുന്നു...പ്രവേശനം തീര്‍ത്തും സൗജന്യം ആണ്...
കൂടുതല്‍ ഡെയ്റ്റല്സ് അറിയുവാന്‍ ബന്ധപ്പെടേണ്ട നമ്പര്‍..96402626 92878855
വാര്‍ത്ത ബിജു വെണ്ണിക്കുളം