Image

ടി.പി. സെന്‍കുമാര്‍ കേസില്‍ പ്രത്യേക താല്‍പര്യം എന്തെന്നു കോടതി

Published on 22 November, 2017
ടി.പി. സെന്‍കുമാര്‍ കേസില്‍ പ്രത്യേക താല്‍പര്യം എന്തെന്നു കോടതി

കൊച്ചി: ഡിജിപിയായിരിക്കെ ടി.പി. സെന്‍കുമാര്‍ അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിന്റെ അന്വേഷണത്തില്‍ കാണിക്കുന്ന ഉത്തരവാദിത്വം മറ്റു കേസുകളില്‍ കാണിക്കാത്തതെന്തെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. 

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്തെന്ന കേസ് റദ്ദാക്കാന്‍ ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. സെന്‍കുമാറിനെ സുപ്രീം കോടതി വീണ്ടും ഡിജിപിയായി നിയമിച്ചതിനുശേഷം പിന്നാലെ കൂടിയതാണ്. അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. 

സെന്‍കുമാറിനോട് സര്‍ക്കാരിനു വ്യക്തിവൈരാഗ്യമില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ജി ഡിസംബര്‍ ആറിനു പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക